ഒരു കസ്റ്റമര്‍ എന്‍‌ജിനീയരുടെ സാ‍ഹസിക കഥ.

മനുഷ്യന്‍ വീണാലേ പഠിക്കൂ എന്നു പണ്ടാരോ പറഞ്ഞതു എത്ര സത്യം.

AD 2001 ന്നാമാണ്ടിലെ ഡിസംബര്‍ മാസം. സ്ഥലം ഡെല്‍ഹി. മരം കോച്ചുന്ന തണുപ്പുള്ള സമയം. അന്ന് ഞാന്‍ HCL കമ്പനിയില്‍ കസ്റ്റമര്‍ എന്‍‌ജീനീയര്‍ ആയി വര്‍ക്ക് ചെയ്യുന്ന കാലം. ഞാന്‍ ന്യൂ ഇന്‍സ്റ്റാലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്‍‌ജിനീയര്‍. പണി എന്താന്നു വച്ചാല്‍ ഓരോ കസ്റ്റമറിന്റേയും പുതിയ കമ്പ്യുട്ടറുകള്‍ വന്നു കഴിഞ്ഞാല്‍ പോയി പെട്ടി പൊടി തട്ടി തുറക്കുക. മഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക… അത് കോണ്‍‍ഫിഗര്‍ ചെയ്യുക… പിന്നെ കസ്റ്റമറിന്റെ സോഫ്റ്റ്വേയര്‍ വല്ലതും ലോഡ് ചെയ്യാനുണ്ടെങ്കില്‍ ചെയ്തു കൊടുക്കുക.. എന്നിവ.. ഒന്ന് ഒന്നര കൊല്ലം എക്സ്പീരിയന്‍സ് ഒക്കെ ആയി. ടീമിലെ OJT കളുടെ ഇടയില്‍ നമ്മള്‍ ഒരു വലിയ പ്രസ്ഥാ‍നമായിട്ട് അങ്ങനെ വിലസുന്ന കാ‍ലം. OJT എന്നാല്‍ “ഓണ്‍ ജോബ് ട്രെയിനീ” എന്നര്‍ഥം. കൊളേജ് കഴിഞ്ഞു ഫ്രെഷ് ആയിട്ട് ജോയിന്‍ ചെയ്ത എന്‍‌ജിനീയെര്‍സ് ആണ് ഇക്കൂട്ടര്‍.

അന്നൊരു ശനിയാഴ്ച… കാലത്തെ തണുപ്പില്‍ പുതപ്പിനടിയില്‍ നിന്നു എഴുന്നേല്‍ക്കുക എന്നുള്ളത് ഒരു വല്ലാത്ത പ്രയത്നം തന്നെ. എല്ലാവരും ഇന്നു ശനിയാഴ്ചയല്ലെ എന്നു കരുതി.. ഒരു 9 , 9.30 ഒക്കെ ആകും എഴുന്നേല്‍ക്കുമ്പോള്‍. പിന്നെ സഹമുറിയന്മാരുമായി അടികൂടി വെള്ളം ചൂടാക്കി..കുളിച്ചു..ഓഫീസിലെത്തുമ്പോഴേക്കും ഒരു പത്തര. നമ്മളേക്കാളും സീനിയേര്‍സ് ഇതിലും ലേറ്റ് ആയി വരുന്നത് കൊണ്ട് നമ്മള്‍ ഓണ്‍ ടൈം. പിന്നെ അന്നത്തെ കാള്‍‌സ് എടുത്ത് മുങ്ങി, എങ്ങനെ എങ്കിലും നേരത്തെ വീട്ടിലെത്താന്‍ ഉള്ള ചിന്ത. ഉണ്ടായിരുന്ന ഒന്ന് രണ്ട് കാള്‍സ് ടീമിലെ മൂത്ത OJT കള്‍ക്ക് കൊടുത്തു വിട്ടു. പിന്നെ കാള്‍സ് ഇല്ല എന്ന കാരണവും പറഞ്ഞു നേരത്തെ പോകാമല്ലൊ. അങ്ങിനെ അവിടുത്തെ കാള്‍ കോ-ഓര്‍ഡിനേറ്റര്‍ പെണ്‍കൊടിയുമായി സൊറ (ഹിന്ദിയില്‍) പറഞ്ഞിരിക്കുമ്പോളാണ് നമ്മുടെ മാനേജര്‍ അദ്ദേഹം ഓടി പിടഞ്ഞു വരുന്നത്.

ഛെ!! ഇയാള്‍ക്ക് വരാന്‍ കണ്ടൊരു സമയം.
“വേര്‍ ഈസ് രാഹുല്‍?” കാള്‍ കോ-ഓര്‍ഡിനേറ്റര്‍ പെണ്‍കൊടിയോട്.
“സര്‍.. രാഹുല്‍ ഈസ് ഓണ്‍ ലീവ് ഫോര്‍ വണ്‍ വീക്ക്”

“………….”
“ഓ ക്കെ.. രമേശ്.. വാട്ട് ആര്‍ യൂ ഡൂയിങ്ങ് ഹിയര്‍?”

“സര്‍.. നൊ കാള്‍സ് ടുഡെ..സോ… ഐ.. ആം…. ഹിയര്‍…..” (ഛെ… എന്താ പറയുക, പറയുന്നേ!!!!)

“ഓ ക്കെ.. കം വിത്ത് മി.. എക് കാള്‍ ഹേ.. ഫരീദാബാദ് മേം. ബാങ്ക് ഓഫ് മഹാരാഷ്ട്ര മേം. തുമേ നോവല്‍ നെറ്റ്വേയര്‍ മാലും ഹേ നാ? ജല്‍ദി ജാവോ ഓര്‍ വഹാം പഹുന്‍‌ജാവോ. (ഒരു കാള്‍ ഉണ്ടത്രെ.. ഫരീദാബാദില്‍.. നോവല്‍ നെറ്റ്വേയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം അത്രെ.(നോവല്‍ നെറ്റ്വേയര്‍ ഒരു ഓപ്പറേറ്റിംഗ്ഗ് സിസ്റ്റമാണ്. അതു നമുക്ക് അറിയാം എന്ന് വാചകമടിച്ചു നടക്കാറുണ്ടെങ്കിലും.. നേരെ ചൊവ്വെ കണ്ടിട്ട് പോലും ഇല്ല എന്ന് മാനേജറോട് പറയാന്‍ പറ്റില്ലല്ലൊ.) അങ്ങനെ രാഹുല്‍ എന്ന നോവല്‍ നെറ്റ്വേയര്‍ എക്സ്പേര്‍ട്ടിന്റെ ലീവ് കാരണം നമുക്കൊരു പണി കിട്ടി.

ഇന്നത്തെ ദിവസം പോക്കായി..

അങ്ങനെ തിരിച്ചു ഫരിദാബാദിലോട്ട്..

ഒരു 2 മണിക്കൂര്‍ എടുത്ത് അവിടെ എത്തി. അന്ന് എനിക്ക് വിശ്വ പ്രസിദ്‌ധമായ(പിന്നീട്) എന്റെ കവാസാക്കി ഫ്ലയിങ്ങ് മഷീന്‍ ( ബോക്സര്‍ ) ഇല്ലല്ലൊ. അതു കൊണ്ട് ഹരിയാന റോഡ് വേയ്സ് തന്നെ ശരണം.

അവിടെ എത്തിയപ്പോള്‍ എല്ലാവരും ദാ എന്നെ തന്നെ നോക്കി ഇരിക്കുന്ന പോലെ..

“ അയ്യൊ.. ദാ.. HCL എന്‍‌ജിനീയര്‍ വന്നെ..”

സംഗതി.. സെര്‍വറിന്റെ പെട്ടി പൊട്ടിക്കണമെങ്കില്‍ HCL എന്‍‌ജിനീയര്‍ തന്നെ വേണം. ഞാന്‍ എത്തീല്ലേ.. ഇനീപ്പോ എല്ലാം ശരിയാക്കി തരാം എന്ന മട്ടില്‍ ഞാന്‍ പണി തുടങ്ങി.

ബാങ്ക് MONDAY ഓണ്‍ലൈന്‍ ആവണമത്രെ. ഇതിനിടെ ഞാന്‍ എന്റെ സീനിയര്‍ എന്‍‌ജിനീയര്‍ക്ക് ഫോണ്‍ ചെയ്തു കഴിഞ്ഞു, ഒരു ഹെല്‍‌പ് കിട്ടാന്‍ വേണ്ടി.
“ ഡോണ്ട് വറി യാ‍ര്‍.. എല്ലാം പ്രീ ലോഡഡ് ആയിരിക്കും. ജസ്റ്റ് പവര്‍ കൊടുത്താല്‍ മതി.”
ആശ്വാസമായി…

35 thoughts on “ഒരു കസ്റ്റമര്‍ എന്‍‌ജിനീയരുടെ സാ‍ഹസിക കഥ.”

  1. എന്ത് ശ്രമിച്ചിട്ടും എന്നെ< HREF="http://bloglines.com/public/blog4comments" REL="nofollow"> ഇവിടെ<> കാണാനാവുന്നില്ലല്ലോ സുഹൃത്തുക്കളേ…varamozhi FAQ അനുസരിച്ചുള്ള സെറ്റിങ്ങ്സ് ഒക്കെ നടത്തി കഴിഞ്ഞു.ആരെങ്കിലും ഒന്ന് സഹായിക്കാമോ?-മഞ്ഞുതുള്ളി.

  2. മഞ്ഞുതുള്ളീ, ബ്ലോഗ്‌റോളില്‍ ചേര്‍ത്തിട്ടുണ്ട് ഈ ബ്ലോഗ്. താമസിച്ചതിന് ക്ഷമാപണം. ഈ ബ്ലോഗ് ഞാന്‍ കാണാനല്‍പ്പം വൈകിപ്പോയി.പോസ്റ്റിന്റെ ടൈറ്റിലില്‍ കണ്ട സാഹസികത കഥയില്‍ കാണാനില്ലല്ലോ. എന്നാലും അപകടം ഒന്നും സംഭവിക്കാതെ രക്ഷപെട്ടല്ലോ. ഭാഗ്യം.

  3. പേര് ചേര്‍ത്തതിന് നന്ദി ശ്രീജിത്ത്.ജീവിക്കാനുള്ള തത്രപാടുകളൊക്കെ ഒരു തരത്തില്‍ സാഹസികത അല്ലേ അനിയാ…അതുകൊണ്ടെഴുതി പോയതാ..-മഞ്ഞുതുള്ളി.

  4. മാഷേ നിങ്ങളും ഒരു എക്സ് HCL ആണോ? കണ്ടതില്‍ സന്തോഷം. ഞാനും ഡല്‍ഹി/ചണ്ടിഗഡ് എന്നീ സ്ഥലങ്ങളില്‍ HCL നു വേണ്ടി മഞ്ഞും,വെയിലും,ലവന്മാരുടെ തെറികളും കേട്ടവനാണ്. നന്നായിട്ടുണ്ട് ട്ടോ..

  5. ഹിയ്യോ!എന്നാ പിടിച്ചോ നിങ്ങള്‍ക്കൊരു മൂത്തുമുരച്ച Ex-HCLചേട്ടനെ!ഏതാണ്ട് 20 കൊല്ലം മുന്‍പ് ഡെല്‍ഹിയില്‍ നിന്നും തുടങ്ങി ചണ്ഢീഗഢ്, ശ്രീനഗര്‍,ലഡാക്കുവഴി ഡെറാഡൂണ്‍‍, ലക്നൌ, അലഹാബാദ്, ജബല്‍പ്പൂര്‍, ഭോപ്പാല്‍, ബിലാസ്പൂര്‍, നാഗ്പൂര്‍, ഇന്‍ഡോര്‍, അമരാവതി, മുംബൈ വഴി….നെഹ്രുപ്ലേസില്‍ സിദ്ധാര്‍ത്തോ ബജാജ് ഹൌസോ ദീപാളിയോ അതോ നോയ്ഡയോ?ചണ്ഡീഗഢില്‍ ഇപ്പൊഴും SCO 166 / Sect. 17 തന്നെയോ?പണ്ടത്തെ നമ്പറുകളൊക്കെ മറന്നുതുടങ്ങി!

  6. അതെ ഇപ്പോഴും അത് തന്നെ. 66-67. sector 17a chandigarh .. കഴിഞ്ഞ ആഴ്ച 30 വര്‍ഷം പിന്നിട്ടു HCL . അപ്പോള്‍ താങ്കള്‍ ഒരു ചേട്ടന്‍ തന്നെ. പാര്‍വതി ഒരു തീപ്പെട്ടിയുണ്ടോ സഖാവെ ഒരു ബീഡിയെടുക്കാന്‍

  7. ഒരു ബീഡിയുണ്ടോ സഖാവേ തീപെട്ടി എടുക്കാന്‍..(കട:രക്തസാക്ഷികള്‍ സിന്ദാബാദ്)-പാര്‍വതി

  8. കമ്മന്റിയ എല്ലാര്‍ക്കും നന്ദി…സത്യം പറയാല്ലോ.. ഡ്രാഫ്റ്റില്‍ സേവ് ചെയ്യുന്നതിനു പകരം പബ്ലിഷ് ചെയ്തു പോയി.കഥ തുടരുന്നതായിരിക്കും. ഒരു തുടക്കക്കാര‍ന്റെ അബദ്ധം എന്നുള്ള രീതിയില്‍ ക്ഷ‌മിക്കൂ..പിന്നെ Ex.HCL കാര് ഇവിടെ കുറെ ഉണ്ടല്ലെ? അപ്പൊ ഇമ്മാതിരി സാഹസിക കഥകള്‍ എല്ലാരുടെയും കയ്യില്‍ ഉണ്ടാവും.വിശ്വപ്രഭ: ചന്ഡിഗഡ് ഓഫീസ് ഇപ്പോഴും അവിടെ തന്നെ. ഡെല്‍ഹി എല്ലാം, നോയിഡ‌യിലോട്ട് മാറി.

  9. ആരാണിവിടെ HCL-ന്റെ കാര്യം പറഞ്ഞതു?എന്തായാലും HCL-ന്റെ ചില ഫുള്‍ഫോര്‍മുകള്‍ :HCL — Hilao, Current LagaoHCL — High Calibre LutareHCL — Highly Confused Logഅതേ, ഞാനും ആ കുടുംബക്കാരന്‍ തന്നേ. തനിമലയാളത്തിന്റെ ഗുണഗണങ്ങള്‍ പോരേ തെളിവിനു? :^)വിശ്വം താണ്ടിയ ചില വഴികള്‍ ഞാനും തെണ്ടി നടന്നിട്ടുണ്ടു..ഇന്ദോര്‍, ഭോപ്പാല്‍, ജബല്‍പൂര്‍ — പിന്നെ വെസ്റ്റേര്‍ണ്‍ എം.പി. മുഴുവനും — ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നു..!!HCL-HP UX SVR4.2-വില്‍ തുടങ്ങിയതാണു യൂണിക്സുമായുള്ള കടിപിടി..!! 9 വര്‍ഷമായി പക്കാ ലിനക്സ്‌ പടയാളി..

  10. ഇവിടെ വരുന്ന കമന്റുകള്‍ പിന്മൊഴിയില്‍ വരുന്നത് എനിക്ക് ഗ്രൂപ്പില്‍ കാണാനാവുന്നുണ്ട്.പക്ഷെ ഇതെല്ലാം എന്റെ ഗൂഗിള്‍ ഐഡിയില്‍ വരാന്‍ എന്താ ചെയേണ്ടത്..?ആകെ കണ്‍ഫ്യൂഷന്‍…-മഞ്ഞുതുള്ളി.

  11. എവുരാ, അതിലെ മൂന്നാമത്തെ highly Confused Log മിക്കവാറും എന്റെ കോപ്പി റൈറ്റ് ആവും.വിക്രം ഹോട്ടലിലെ ഒരു പാര്‍ട്ടിയില്‍ വെച്ച് അറിയാതെ വായില്‍നിന്നും പൊട്ടിയ വെടി കൊണ്ടു തറച്ചത് നാടാരുടെ ചെവിയില്‍ ആയിരുന്നു!ഭാഗ്യത്തിന് തിരിച്ച് ഫയര്‍ ചെയ്യുന്നതിനു പകരം പൊട്ടിച്ചിരിച്ചേ ഉള്ളൂ.അന്നു ഞങ്ങളൊക്കെ ഒരു കുടുംബമായിരുന്നു!മഹാറാണാ പ്രതാപ് നഗറില്‍ ഇപ്പോഴും പഴയ ചേകോന്മാരുടെ കഥകള്‍ പാണന്മാര്‍ പാടി നടക്കുന്നുണ്ടോ ആവോ?!

  12. < HREF="http://groups.google.com/group/blog4comments" REL="nofollow"> ഇവിടെ <> ക്ലിക്കൂ, ആവശ്യമുള്ളാ ജീമെയില്‍ ഐഡി വെച്ച് അംഗമാവൂ.ഐഡി അറിയിച്ചാല്‍ ഇപ്പോള്‍ തന്നെ ചേര്‍ക്കാം.viswaprabha അറ്റ് ജീമെയില്‍.കോമില്‍ വിട്ടാലും മതി

  13. തുള്ളിമഞ്ഞിനു സ്വാ‍ഗതം…സാഹസിക കഥയുടെ ഒന്നാം ഭാഗം നന്നായി. ശേഷം ഭാഗം അറിയാന്‍ വായനക്കാര്‍ കാത്തിരിക്കുന്നു. തുടരുമല്ലോ 🙂ഇവിടെ HCL-കാര്‍ എല്ലാരും കൂടെ യോജിച്ചല്ലോ 🙂 വാക്കി കമ്പനിയില്‍ നിന്നൊക്കെ ആരുമില്ല്ലേ? 😉

  14. മഞ്ഞുതുള്ളി ഇവിടെയുള്ള സൂര്യോദയം ബ്ലോഗറുടെ അടുത്ത് പോണ്ടാട്ടൊ. ഉരുകിപ്പോയാലൊ. 🙂സ്വാഗതം!അന്ന് വിശ്വേട്ടന്‍ അങ്ങിനെ ശിവ് നാടാരോട് പറയുമ്പൊ ഞാന്‍ ചിരിച്ച ചിരി. ഒരു നിമിഷം ഞാന്‍ ഞെട്ടിത്തരിച്ച് ഇരുന്നുവെങ്കിലും ശിവ് സാര്‍ അതു കേട്ട് ചിരിച്ചപ്പൊ ഞാനും ചിരിയില്‍ പങ്കു ചേര്‍ന്നു..ഒഹ്!അതൊക്കെ ഒരു HCL കാലം!യ്യെ! ആദി HCL-ല്‍ അല്ല? ഷേം ഷേം!

  15. ഇഞ്ചീസിനെ പിന്നെ ഇപ്പോ ആരും ഒരു വ്യക്തിയായി കൂട്ടാറില്ല. ഒരു പ്രസ്താനമല്ലിയോ 😉ഒന്നാമതെ നാട്ടിലാണോ, ബാംഗ്ലൂര്‍ ആണോ, യൂഎസില്‍ ആണോ, അതോ ഇന്നു രാവിലെ പറഞ്ഞ പോലെ സുഡാനിലാണോ അതോ ഇനി വല്ല ടാന്‍സാനിയായിലാണോ എന്ന് ആര്‍ക്കും അറിയില്ല.പിന്നെ ബില്‍ ഗെറ്റ്സ് തുടങ്ങി, ആന്തണി ഹോപ്‌കിന്‍സ് വരെയുള്ള ആരെക്കുറിച്ചും എന്തിനെക്കുറിച്ചും ആധികാരികമായി ശംശാരിക്കും.ഹോബികളാണെങ്കിലോ ഗാര്‍ഡനിംഗ്, പാചകം, വിശ്വസിനിമ, സ്കൂബാ ഡൈവിംഗ്… പിന്നേം വേറേ ഏതാണ്ടൊക്കെയോ..അച്ചന്‍ ഇന്‍ഡ്യന്‍ ആര്‍മ്മീടേ റഷ്യന്‍ വിങ്ങിന്റെ കെ. എസ്. ഇ. ബി. ഡിവിഷനിലെ ലൈന്മാന്‍ പോലത്തെ ആര്‍മ്മിമാന്‍. അങ്കിളാണെങ്കിലോ ഡബിള്‍ പീഎച്ച്ഡീയും പിന്നെ എണ്ണമില്ലാത്ത ഡിഗ്രികളും.ഹോ ഇത്രയൊക്കെ ചെയ്യുന്ന ഒരാള്‍ എന്തേലും ഒക്കെ ചെയ്തു എന്നു വെച്ച് അത് എന്നെപ്പോലുള്ള പാവങ്ങള്‍ക്ക് (സീധാ സാധാ ആദ്മിമാര്‍ക്ക്) എത്തിപ്പിടിക്കാന്‍ പറ്റുമോ? അതില്‍ ഒരു ഷേം ഷേമുമില്ല 😉(ഫീലൊന്നും ആയില്ലല്ലോ അല്ലെ? ഫീല്‍ ആയാ അപ്പോ ഡിലിറ്റ് ചെയ്യാം 🙂ഓടോ: വിശ്വേട്ടാ, യെ റ്റോ :))

  16. ഹിഹി! ഈ ചെക്കന്റെ ഒരു കാര്യം! വിക്രം ഹോട്ടലില്‍ സപ്ലയര്‍ ആയിരുന്നു ഉണ്ണീ ഞാന്‍! ശിവ് നാടാര്‍ അവിടത്തെ സ്ഥിരം കസ്റ്റമറും. ബാക്കി HCL-കാരും.അന്ന് ആ പാര്‍ട്ടിയില്‍ വെച്ച് വിശ്വേട്ടന്റെ ബട്ടര്‍ ചിക്കന്‍ ഓര്‍ഡര്‍ എടുക്കാന്‍ നിന്നപ്പോഴായിരുന്നു പെട്ടെന്ന് ഈ കമന്റ്.അന്നേരം ശിവ് സാര്‍ വിശ്വേട്ടനെ എങ്ങാനും ഫയര്‍ ചെയ്താല്‍ ഒരു ഓര്‍ഡര്‍ പോവില്ലെ? അതാണ് ഞാന്‍ ഞെട്ടിത്തരിച്ചെ… 🙂 (ഭീമന്‍) രഘുച്ചിത്തനാവാതെ ഉണ്ണീ ! 🙂

  17. ഈ പൊട്ടന്‍‌കളിക്കാരെ പറ്റി ദേവന്‍ പണ്ടേ എഴുതിയിട്ടുണ്ടു് ഉമേഷേ, ദാ < HREF="http://devaragam.blogspot.com/2005/10/blog-post_112911078140267910.html" REL="nofollow">ഇവിടെ നോക്കൂ<>.

  18. എന്റെ ഉമേഷ്ജീ,ഈ റാങ്കിന്റെ കാര്യം ഒക്കെ പറഞ്ഞ് എന്റെ ആരാധകരുടെ എണ്ണം കൂട്ടല്ലെ.. എന്നെ ഈ പാപ്പരാസികള്‍ടെ ശല്യം ഇല്ലാതെ ഒന്ന് ജീവിക്കാന്‍ അനുവദിക്കൂ ;))

  19. ബാംഗ്ലൂരല്ലേ വീട്? തങ്കത്തുട്ട്‌ഗ്ലബ്ബ് അടുത്താണോ?ഇപ്പോള്‍ കണ്ടാല്‍ ഇഞ്ചി കടിച്ച കുരങ്ങിന്റെ പോലെയുണ്ടാവും ഇല്ലേ?

  20. ഈ പ്രൈവസി പ്രൈവസി എന്ന വാക്ക് കേട്ടിട്ടുണ്ടൊ? 🙂 അത് ‘പൊട്ടന്‍ കളിക്കാരുടെയല്ല’. ഉള്ള ഡീറ്റയിലിസ് മൊത്തം എഴുതാന്‍ കുറേ പേര്‍ക്കെങ്കിലും മടി കാണില്ലെ? ആരേയും ചതിക്കാനും പറ്റിക്കാനൊന്നുമല്ലല്ലൊ. വെറുതെ എന്തിന് ആളുകള്‍ അറിയുന്നു?ആവശ്യമുണ്ടെങ്കില്‍ മാത്രമല്ലെ സി.ഐ.ഡി കള്‍ അവരുടെ ഐ.ഡി കാണിക്കാറുള്ളൂ.അല്ലെങ്കില്‍ മീന്‍ മേടിക്കാന്‍ പോവുമ്പോഴും സി.ഐ.ഡി ആണെന്ന് പറഞ്ഞ് നടന്നാല്‍ ആളുകള്‍ പരിഹസിച്ച് ചിരിക്കില്ലെ? എന്തിന് വെറുതെ പരിഹാസം കേള്‍ക്കണം? അല്ലെങ്കില്‍ ഗ്വാളിഫിക്കേഷന്‍ വെച്ച് ആളുകള്‍ എന്തിന് ജഡ്ജ് ചെയ്യണം? ഗള്‍ഫ് അല്ലെങ്കില്‍ അമേരിക്കകാരെ കണ്ടാല്‍ അറിയാം എന്ന് ആളുകള്‍ പരിഹസിക്കുന്നത് ചിലപ്പൊ അതോണ്ടാവില്ലെ? അതില്‍ പൊട്ടന്‍കളിയുമായിട്ട് യാതൊരു ബന്ധവുമില്ല.അപ്പൊ പറഞ്ഞ് വന്നത് അതാണ് പ്രൈവസി 🙂എന്റെ കാര്യമല്ലാട്ടൊ….എന്റെ കാര്യം പബ്ലിക്കല്ലെ?:) qw_er_ty

  21. സ്വാഗതം മഞ്ഞുതുള്ളികള്‍!!!വേനല്‍ക്കാലത്തിന്റെ നടുവില്‍ മഞ്ഞുതുള്ളികളെക്കുറിച്ച്‌ മനംപ്പൂര്‍വ്വ്വം ഓര്‍ക്കാതിരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ..ദാ..കിടക്കുന്നു മഞ്ഞുതുള്ളികള്‍ എന്ന ബ്ലോഗ്‌. എഴുതൂ…അറിയുന്ന കാര്യങ്ങളെക്കുറിച്ച്‌ പൊട്ടത്തരങ്ങള്‍ എഴുതി ബൂലോകരെ ചിരിപ്പിക്കുന്നതും, അറിവില്ലാത്ത സംഗതികളെക്കുറിച്ച്‌ എഴുതി ബൂലോകരെ ഗഹനമായി ചിന്തിപ്പിക്കുന്നതും, രസമുള്ള കാര്യങ്ങളല്ലേ?

  22. മഞ്ഞുതുള്ളി, നന്നായിരിക്കുന്നു. കഥയുടെ ബാക്കി കൂടി പറയൂ കേട്ടോ

  23. ഞാനും പണ്ട്‌ HCl ആയിരുന്നു.അമ്ലവീര്യം കൂടിയപ്പോള്‍ വീട്ടുകാര്‍ കുറേ OH വാരിയൊഴിച്ചു. ഇപ്പോള്‍ വെറും പച്ചവെള്ളം.സ്വാഗതം മഷ്‌റഖ്‌ ബാങ്കുകാരാ.

  24. എന്റെ ദൈവമേ… ഇവിടം മുഴുവന്‍ ex. HCL ആണല്ലൊ. രണ്ടാം ഭാഗം തുടങ്ങി.. മുഴുമിപ്പിച്ചില്ല.. അല്‍പ്പം ബിസി ആയി പോയി…പെട്ടെന്ന് തീര്‍ക്കാം.പിന്നെ എല്ലാവരോടും.. കമ്മന്റുകള്‍ വായിച്ചു.. എല്ലാം.. ഇഷ്ടമായി.. പ്രതീക്ഷിച്ചതിലും നല്ല ഒരു വരവേല്പ്..

  25. ആരെങ്കിലും ഒന്നു ഹെല്‍പ്പാമോ??എനിക്കു പിന്മൊഴികളില്‍ മെയില്‍ വരുന്ന മെയില്‍ id മാറ്റാന്‍എന്താ ചെയ്യുക? വിശ്വപ്രഭ… പ്ലീസ് ഹെല്‍‌പ്പ്….. എനിക്ക് മെയില്‍ എല്ലാം mailtongr@gmail.com ല്‍ മതി.

Leave a reply to മഞ്ഞുതുള്ളി Cancel reply