ഒരു കസ്റ്റമര്‍ എന്‍‌ജിനീയരുടെ സാ‍ഹസിക കഥ.– അവസാന ഭാഗം.

ആശ്വാസമായി…..
നമ്മുടെ സീനിയര്‍ അങ്ങിനെ പറഞ്ഞു കഴിഞ്ഞപ്പോള്‍ പിന്നെ വല്ലതും പേടിക്കാനു‌‌ണ്ടൊ..
“എപ്പോ സെര്‍വര്‍ ശരിയാവും” .. എന്ന ബാങ്ക് ഐ.ടി ടീമിന്റെ ചോദ്യത്തിന് നമ്മള്‍ ചിരിച്ചു കൊണ്ട് ….
“ദാ.. ഇപ്പോ… ഒരഞ്ചു മിനിറ്റ്…”
പിന്നെ സെര്‍വര്‍ പെട്ടി പൊട്ടിച്ച് പെട്ടിമ്മേ കേറ്റി വച്ച് പവര്‍ ഓണ്‍ ചെയ്തു..
ഓപ്പറേറ്റിങ് സിസ്റ്റം ലോഡ് ആകുന്നതും നോക്കിയ എന്നെ നോക്കി സെര്‍വര്‍ പല്ലിളിച്ചു കാണിച്ചു പറഞ്ഞു..
‘ എന്നെ കൊണ്ടൊന്നും വയ്യ!!!…’
‘അതെന്താ… സെര്‍വറേ….’ എന്ന് ചോദിച്ച എന്നോട് സെര്‍വര്‍ പറയാ…
‘നൊ.. ഡിസ്ക് ഫൌണ്ട്..”
“അതെങ്ങനെയാ.. ശരിയാവുന്നെ.. എന്റെ സീനിയര്‍ പരഞ്ഞൂല്ലൊ.. നിന്നെ പ്രീലോഡഡ് ആയിട്ടാണല്ലൊ ഇങ്ങൊട്ട് വിട്ടത്..”
“അതൊന്നും എനിക്കറിയില്ല.. ഇപ്പോ.. നൊ.. ഡിസ്ക് ഫൌണ്ട്..”
“ഛെ!!! ഇനിപ്പോ എന്താ ചെയ്യാ‍..
ഞാന്‍ സെര്‍വറിന്റെ അകത്ത് കയറി പരിശൊധിച്ചു.. അയ്യൊ… ദേ… ഡിസ്ക് എല്ലാം ഉണ്ട് അതിനകത്ത്.. അതു ശരി..
ഇതിനിടെ ബങ്കിന്റെ ഐ.ടി ടീം രണ്ട് വട്ടം വന്നിട്ട് പോയി..
“അതെയ്.. ഇങ്ങനെ സെര്‍വറുമയിട്ട് കളിച്ച് ഇരുന്നാ മതിയൊ?? ഞങ്ങള്‍ക്ക് നിങ്ങടെ പരിപാടി കഴിഞ്ഞിട്ട് വേണം ഞങ്ങളുടെ, സോഫ്റ്റ്‌വേര്‍.. പിന്നെ ഡാറ്റാ ട്രാന്‍സ്ഫര്‍.. അങ്ങനെ എന്തൊക്കെ കിടക്കുന്നു”

“അയ്യോ സാറെ.. ഒരിച്ചിരി വെയ്റ്റ് ചെയ്യു.. ഇതിനൊരു ചെറിയ ട്രബിള്‍ . ഇപ്പൊ ശരിയാക്കി തരാം.”
ചിലപ്പോ .. പ്രീലൊഡഡ് എന്ന് പറഞ്ഞ് വിട്ടതായിരിക്കും.. പക്ഷെ.. ഇത് ലോഡ് ആവുന്നില്ലല്ലൊ.. എന്തായാലും ഒന്നു കൂഡി ലോഡ് ചെ‌യ്‌തേക്കാം.
ഓ. കെ.. ടാ.. മോനേ.. സെര്‍വറേ.. വായ് തുറക്കൂ .. ഇന്നാ.. സി.ഡി..
അങ്ങനെ സെര്‍വറിനെ പറ്റിച്ചു.. വീണ്ടും ലോഡ് ചെയ്യാന്‍ തുടങ്ങി.. അപ്പോ പറയാ.. “അയ്യോ.. ഇത് ഇവിടെ ആള്‍‌റെഡി ലോഡ് ചെയ്തതാണല്ലോ..”
“ഛെ.. ഇതല്ലെ.. ഞാന്‍ ആദ്യം ചോദിച്ചത്.. ഇനിപ്പൊ പരഞ്ഞിട്ട് കാര്ര്യമില്ല.. ഞാന്‍ തീരുമാനിച്ച് കഴിഞ്ഞു..ഒന്നു കൂടി ലോഡ് ചെയ്യും”

വാശിക്ക് ഒരു മണിക്കൂറിനകം എല്ലാ പരിപടിയും തീര്‍ത്ത് ഇതാ സാറെ.. സെര്‍വര്‍ എന്ന് പറഞ്ഞ് ഞാനിങ്ങനെ ഞെളിഞ്ഞു നിന്നു. അപ്പോ ശരി.. ഇനിപ്പൊ . നിങ്ങളായി.. നിങ്ങടെ സെര്‍വര്‍ ആയി.. ഞാന്‍ പോട്ടെ.

അയ്യൊ. പോവല്ലെ. ഈ ടെസ്റ്റിംങ് കൂടി കഴിഞ്ഞിട്ട് പോയാ.. പോരെ.. എന്തെങ്കിലും പ്രശ്നം വന്നലോ.. നിങ്ങളിരിക്കൂ.. മി. ര‌മേശ്.

അപ്പോഴേക്കും, ചായ, സ‌മോസ, ബ്രെഡ് പക്കോഡാ.. എന്നിവ എത്തി. എന്നാ പിന്നെ ടെസ്റ്റിംങ് കൂടി കഴിഞ്ഞിട്ട് കഴിഞ്ഞിട്ട് തന്നെ പോകാം എന്നു തന്നെ തീരുമാനിച്ചു. ഇനി നമ്മള്‍ ആയിട്ട് അവരുടെ ടെസ്റ്റിംങ് മുടക്കണ്ട..

കാലത്തെ മുതല്‍ വയറിനെ ബഹുമാനിക്കത്തതിന്റെ ഒരു ബഹളവും കേള്‍ക്കുന്നണ്ടായിരുന്നു.. അങ്ങിനെ ഉരുളന്‍ കിഴങ്ങു നിറച്ച സമോസായോട് മത്സരിച്ചു കൊണ്ടിരിക്കുമ്പോള്‍
ഐ.ടി ടീം .. “ആ സോഫ്റ്റ്‌വ്വേര്‍ ലോഡ് ആകുന്നില്ലല്ലോ ര‌മേശേ.. ഇത് പ്രീലോഡഡ് ആ‍യിരുന്നില്ലെ.. പിന്നെ എന്തിനാ പിന്നേം ലോഡ് ചെയ്തത്??”
“….????….”
കറക്കി, ഫോണ്‍ നമ്മുടെ സീനിയര്‍ സഖാവിന്..

“നിന്നോടാര് പറഞ്ഞു.. അതു റീലോഡ് ചെയ്യാന്‍..അതില്‍ കുറെ പാച്ച് എല്ലാം പ്രീലോഡ് ചെയ്തിട്ടാ അയച്ചിട്ടുണ്ടവുക.. അതില്ലാതെ ഇവന്മാരുടെ സോഫ്റ്റ്‌വേര്‍ ലോഡ് ആവില്ല..”
ടിം.. ദേ..കിടക്കണ് . വാദി പ്രതിയായി..

അപ്പോ ഇന്ന് പണിയായി..
പകുതി കടിച്ച സമോസാ എന്നെ നോക്കി ഹി..ഹി..ഹി. എന്ന് ചിരിച്ചു.
—ബാക്‍ഗ്രൌണ്ട് മ്യുസിക്.. (അവനവന്‍ കുഴിക്കുന്ന കുഴികളില്‍ പതിക്കുന്ന ഗുലുമാല്‍.. ഗുലുമാല്‍..)—
ഇനിപ്പൊ എന്താ ചെയ്യാ.. നല്ലോരു ശനിയാഴ്ച പോയല്ലോ.. സീനിയര്‍ ചേട്ടായി തന്നെ ശരണം… ഇങ്ങൊട്ടൊന്ന് വന്ന ഹെല്‍പ്പാമോ…. എന്ന ചോദ്യം ഫോണില്‍ കൂടെ ചോദിച്ചെങ്കില്‍ കൂടി അങ്ങേരുടെ മുഖഭാവം എനിക്കു ശരിക്കും കാണാമയിരുന്നു.
പിന്നെ അങ്ങേര് വരുന്നതു വരെ സോഫ്റ്റ്‌വെര്‍ ടീമിനെ ബൊധ്യപ്പെടുത്താനായി എന്തെങ്കിലും ചെയ്യണ്ടേന്ന് കരുതി സെര്‍വറിനെ മനസാ ചീത്ത പറഞ്ഞു കൊണ്ടെയിരുന്നു. അതിനു മേലെ എന്റെയീ പുലി വാലു പിടിച്ചതിനെയും കുറിച്ച്.

അങ്ങിനെ ഒരു 7 മണി ആയപ്പോള്‍ നമ്മുടെ സീനിയര്‍ മി. രാജേഷ് മല്ലിക് സ്ഥലത്തെത്തി. ഒരശ്വാസമായി. ഇനിപ്പൊ അങ്ങേരു നോക്കിക്കോളുല്ലൊ.. പക്ഷെ.. അങ്ങേരു പടിച്ച പണി പതിനെട്ടും നോക്കീട്ടും അവരുടെ സൊഫ്റ്റ്‌വെര്‍ ലോഡ് ആവുന്നില്ല. അങ്ങനെ പയറ്റി പയറ്റി മണി രാത്രീ 12 ആയി. എന്നിട്ടും ഒന്നും നടന്നില്ല. monday ബാങ്ക് ഓണ്‍ലൈന്‍ ആയില്ലെങ്കില്‍ അത് പ്രശ്നം. അല്ലേല്‍ പിന്നെ ഇട്ടിട്ട് പോയിട്ട് നാളെ വരാം എന്ന് പറയാമായിരുന്നു. എന്തായാലും നാളെ SUNDAY കൂടി പോക്കാണെന്ന് മനസിലായി. അങ്ങിനെ ഒരു നേരം വെളുത്ത് 2 മണി ആയപ്പോല്‍ നമ്മുടെ മി. മല്ലിക്കിനൊരു ഐഡിയ.. അടുത്ത് കഴിഞ്ഞയഴ്ചയല്ലെ ഒരു ബ്രാഞ്ച് ഓന്‍ലൈന്‍ ആയത്. അവിടെ നിന്നും ഈ പാച്ച് കോപ്പി ചെയ്തുണ്ട് വന്നാലൊ. എങ്ങാനും വര്‍ക് ചെയ്താല്‍ രക്ഷപെട്ടു.

അങ്ങിനെ പുലര്‍ച്ചെ കോഴി കൂവണ നേരത്ത് അടുത്ത ബാങ്കിന്റെ മാനേജറുടെ വീട്ടില്‍ പോയി അങ്ങേരെ കുത്തി വിളിച്ചെഴുന്നേല്‍പ്പിച്ച് കൊണ്ട് വന്ന് ബാങ്ക് തുറന്ന് അവിടുത്തെ സെര്‍വര്‍ ഓണാക്കി പാച്ച് കോപ്പി ചെയ്തു. അങ്ങിനെ സിസ്റ്റം ശരിയാക്കി. പക്ഷെ ബാങ്ക് സൊഫ്റ്റ്വേര്‍ ടീം കം‌പ്ലീറ്റ് ടെസ്റ്റ് കഴിയാതെ ഞങ്ങളെ വിട്ടില്ല. നല്ല വിശ്വാസമായി ഇത്രയുമായപ്പോള്‍. പിന്നെ ഒരുവിധം ഒരു പുലര്‍ച്ചെ 5 മണി സമയം ആയപ്പോള്‍ അവിടെ നിന്ന് തടി ഊരി എന്ന് പരഞ്ഞാ മതിയല്ലോ.

പിന്നെ SUNDAY കൂടി അവിടെ പോകേണ്ടി വന്നു എന്നത് വേറെ കാര്യം. അതെന്താന്ന് വച്ചാല്‍ ബാങ്കിന് നമ്മളെ ഭയങ്കര വിശ്വാസം. അതുകൊണ്ട് നമ്മളോട് പറയാതെ നമ്മുടെ മാനേജറോട് നേരേ കാര്യം ബോധിപ്പിച്ചു. അതു കൊണ്ട് SUNDAY ഉറക്കം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ അങ്ങേരുടെ ഫോണ്‍ വന്നു. ഒരു സേഫ് ആയി എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുകയാണെങ്കിലും നോക്കാന്‍ വേണ്ടി.

————– മഞ്ഞുതുള്ളി.

5 thoughts on “ഒരു കസ്റ്റമര്‍ എന്‍‌ജിനീയരുടെ സാ‍ഹസിക കഥ.– അവസാന ഭാഗം.”

  1. അല്‍‌പ്പം ലേറ്റ് ആയി പോയി. അതിനിടക്ക് ദുബായി എയര്‍പോര്‍ട്ടില്‍ നെറ്റ്വര്‍ക് ഡൌണ്‍ ആയി. നമ്മടെ കസ്റ്റമറാണെ.. അതിന്റെ ടെന്‍ഷനിലായി പോയി. പിന്നെ ആരെങ്കിലും ഒന്ന് ഹെല്‍‌പ്പമോ.. എന്റെ പിന്മൊഴികളില്‍ email id എങ്ങനെയാ change ചെയ്യാ???

  2. ഞാന്‍ അങ്ങനെ ഒരു വിധം ഇത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.വായിച്ച് അഭിപ്രായം പറയണേ എല്ലാവരും..(പുതുമുഖങ്ങള്‍ക്കൊരു പ്രചോദനം..അങ്ങനെയല്ലേ?)-മഞ്ഞുതുള്ളീ.

  3. ആദ്യ ഭാഗം വായിച്ചപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ എല്ലാം ഒതുങ്ങിത്തീര്‍ന്നു എന്നാണ് കരുതിയത്. എപ്പോള്‍ ഇത്രയും വലിയ ഗുലുമാല്‍ പതിയിരുപ്പുണ്ടായിരുന്നല്ലേ.ഓ.ടോ: < HREF="http://groups.google.com/group/blog4comments" REL="nofollow">പിന്മൊഴി കലവറയില്‍‍ <> ചേര്‍ന്ന മെയില്‍-ഐഡിയിലേക്കാണ് പിന്മൊഴികള്‍ വരിക്. പുതിയ മെയില്‍ ഐഡി വച്ച് അവിടെ ചേര്‍ന്നാല്‍ എല്ലാം മംഗളമസ്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s