ഞാന്‍ പതുക്കെ നടക്കാന്‍ ശ്രമിച്ചു…
പക്ഷേ സമയം എന്നെ കടന്നു പോകുന്നു…
സമയത്തിനെ എങ്ങിനെയാ ഒന്നു പിടിച്ചു നിര്‍ത്തുക?
ഞാന്‍ എന്നും പതുക്കെ നടക്കാന്‍ ശ്രമിച്ചിരുന്നു..
പക്ഷേ സമയത്തിന്റെ വേഗത എനിക്ക് അളക്കാന്‍ പറ്റിയിരുന്നില്ല.
സമയത്തിന് ഒരു മാന്യതയുമില്ല.
മറ്റുള്ളവരെ ഒന്നു മനസ്സിലാക്കിക്കൂടെ?
ഈ സമയത്തിന് മറ്റുള്ളവരുടെ സമയത്തിന് ഒരു വിലയുമില്ല.
ഞാന്‍ പതുക്കെ ചിന്തിക്കാന്‍ ശ്രമിച്ചു…
പക്ഷേ ചിന്ത എന്നെ കടന്നു പോകുന്നു..
ഈ ചിന്തയെ എങ്ങനെയാ ഒന്നു പിടിച്ചു നിര്‍ത്തുക?
സമയത്തിന് വിട്ടു കൊടുക്കാം..
അങ്ങിനെ സമയവും ചിന്തയും തമ്മില്‍ മത്സരിച്ചു..
അവിടെ ഞാന്‍ ജയിച്ചു..
സമയത്തിന്റെ വേഗതയെ ചിന്തയും, ചിന്തയുടെ വേഗത്തെ സമയവും
തോല്‍പ്പിച്ചി കൊണ്ടേയിരുന്നു..
കൊള്ളാം…>🙂