തണുപ്പു കാലം വന്നു..
വര്‍ഷത്തിലെ ഏറ്റവും നല്ല സമയം…
വൈകുന്നേരങ്ങളിലെ നടത്തത്തിനു കുളിരുകൂടീ വരുന്നു…
തണുത്ത കാറ്റിന്റെ നേര്‍മ എന്റെ മനസ്സിന്റെ ശാന്തമാക്കുന്നു…
മരം തണുപ്പിനെ വരവേല്‍ക്കുവാനെന്ന വണ്ണം
ഇലകള്‍ പൊഴിക്കുന്നു…
മരം തിരക്കു പിടിക്കുന്നുണ്ടോ?
അതോ വൈകി വന്നതിനു പരാതി പറയുകയാണോ?
വൈകി വരുന്ന തണുപ്പിന്റെ ശൌര്യം കൂടുതലാണ്..
പെട്ടെന്ന് ശക്തനാകും..
കഠുത്ത മൂടല്‍മഞ്ഞിന്റെ പ്രഹരം കൊണ്ട്
മനുഷ്യനെ മരവിപ്പിക്കും…
എന്നാലും തണുപ്പിനെ എനിക്കിഷ്ടമാണ്
എന്നെ ശാന്തനാക്കുന്ന തണുപ്പിനെ…
ദിവസത്തിന്റെ ദൈര്‍ഘ്യം പിടിച്ചു വാങ്ങി..
രാത്രിയെ പെട്ടെന്നു വരവേല്‍ക്കുന്ന..
പ്രഭാതങ്ങളെ മഞ്ഞുതുള്ളികളുടെ
ഊഷ്മളതകള്‍ കൊണ്ട് നിറക്കുന്ന…
സൂര്യതാപത്തെ മറച്ചുകൊണ്ട്..
ഭൂമിയെ കുളിര്‍പ്പിക്കുന്ന….
തണുപ്പിനെ എനിക്കിഷ്ടമാണ്…
എന്നെ ശാന്തനാക്കുന്ന തണുപ്പിനെ…
തണുപ്പു കാലം വന്നു…
തണുപ്പിനെ എനിക്കിഷ്ടമാണ്…>എന്നെ ശാന്തനാക്കുന്ന തണുപ്പിനെ…>>എന്റെ പൊന്നേ വരാന്‍ പൊകുന്ന തണുപ്പിനെക്കുറിച്ചോര്‍ത്തു മനുഷ്യന്‍ പേടിച്ചു കഴിയുമ്പോഴാ..>>ചുമ്മാ പേടിപ്പിക്കരുതു കേട്ടാ..
“എന്നാലും തണുപ്പിനെ എനിക്കിഷ്ടമാണ്>എന്നെ ശാന്തനാക്കുന്ന തണുപ്പിനെ…”>>എനിക്കും അതേ…>ഇഷ്ടമായി.>🙂
തണുപ്പിഷ്ടമാ… പക്ഷെ തണുപ്പുകാലം…