ചില്ലയില്‍ നിന്നും പറന്നുയരുന്ന പക്ഷികള്‍
ചിറകുകള്‍ വിടര്‍ത്തി പറന്നുയരുന്ന പക്ഷികള്‍
സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥമറിയുന്ന പക്ഷികള്‍
ആകാശത്തെ തൊട്ടുനടക്കുന്ന പക്ഷികള്‍
ഒന്നിച്ച് ഒരുമിച്ച് ഉയരുന്ന പക്ഷികള്‍
വൈകുന്നേരങ്ങളില്‍ കൂടണയാന്‍
കൂട്ടത്തോടെ പറക്കുന്ന പക്ഷികള്‍
പ്രക്രുതിയുടെ അത്ഭുതങ്ങള്‍ക്ക് മിഴിവേറി
അലങ്കാരമായി പറന്നുയര്‍ന്ന പക്ഷികള്‍
പുഴയെ ഇക്കിളി കൂട്ടുന്ന പക്ഷികള്‍
ആകാശത്തെ ചിരിപ്പിക്കുന്ന പക്ഷികള്‍
മരച്ചില്ലകളോട് കുശലം പറയുന്ന പക്ഷികള്‍
ഭൂമിക്ക് സ്നേഹം നല്‍കുന്ന പക്ഷികള്‍
പക്ഷികള്‍…..
സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥമറിയുന്ന പക്ഷികള്‍…
കൊള്ളാം മഞുതുള്ളി,>പക്ഷികളോളം സ്വാതന്ത്രം ആര്‍ക്കുമില്ല എന്നത് ഒരു വസ്തുത ആണ്>🙂> ഉപാസന
സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥമറിയുന്ന പക്ഷികള്‍…>സ്വാത്രന്ത്യത്തിന്റെ അര്‍ത്ഥമനുഭവിക്കുന്ന പക്ഷികള്‍…