ഏകാന്തതയില്‍ എനിക്ക്
അധികം ചിന്തിക്കാന്‍ പറ്റാറില്ല…
പക്ഷേ ചിന്തകള്‍ എന്നെ ഭരിക്കുന്നു..
എന്നെ കീഴടക്കുന്നു…
ഏകാന്തതയില്‍ ഞാന്‍ അധികം
സഞ്ചരിക്കാറില്ല, പക്ഷേ..
ചിന്തകള്‍ എന്നെ കൊണ്ടുപോകുന്നു..
വലിച്ചിഴച്ച് കൊണ്ടുപോകുന്നു…
ഏകാന്തതയില്‍ ഞാന്‍ സ്വപ്നം
കാണാറില്ല, പക്ഷേ…
ചിന്തകള്‍ എന്റെ തലയില്‍
സ്വപ്നങ്ങള്‍ നിറക്കുന്നു, ഭീകരസ്വപ്നങ്ങള്‍…
എനിക്ക് ഏകാന്തത ഇഷ്ടമല്ല…
പക്ഷേ ഞാന്‍ എന്നെ തന്നെ
ഏകാന്തതയിലേക്ക് നയിക്കുന്നു..
ചിന്തകളിലൂടെ സഞ്ചരിച്ച് സ്വപ്നം കാണാന്‍…..
മഞുതുള്ളി…>>നല്ല വരികള്‍…അഭിനന്ദനങ്ങള്‍…>>മനോഹരമാം നിന്‍ ഏകാന്തതയിലേക്ക്>ഞാനും വരുന്നില്ല…>അത് നിനക്ക് ഏകാന്തമായൊരു നിദ്ര സമ്മാനിച്ചില്ലെങ്കിലോ..>>നന്‍മയുടെ പൂക്കാലങ്ങള്‍ തീര്‍ക്കുന്നൊരു >ഏകാന്തതയുടെ തീരങ്ങളില്‍ ഒരു ഏകാന്തമാം>സ്വപ്നത്തിനായ് പ്രാര്‍ത്ഥിക്കുക..>അന്ന് നിനക്ക് കൂട്ടായ് നിന്‍റെ ഏകാന്തത മാത്രം …>>>നന്‍മകള്‍ നേരുന്നു