ഞാനും എന്റെ കമ്പ്യൂട്ടറും..

ഞാന്‍ എന്റെ കമ്പ്യൂട്ടറിനെ ഒരു പാട് സ്നേഹിക്കുന്നു..
നീയില്ലാതെ എനിക്ക് ഒരു ജീവിതമില്ല.
നീ എന്റെ സുപ്രഭാതമാകുന്നു.. എന്നെ വിളിച്ചുണര്‍ത്തുന്ന പൂങ്കോഴിയാകുന്നു..
കാലത്ത് എഴുന്നേറ്റ് പല്ലുതേക്കുന്നതിന്‍ മുമ്പ് എന്റെ മെയില്‍ ബോക്സ് നോക്കണമെങ്കില്‍ നീ വേണം.
എനിക്ക് കുളിച്ച് ഓഫീസില്‍ പോകണമെങ്കില്‍ നീ വേണം..
ഓഫിസില്‍ പോയി ചാറ്റണമെങ്കില്‍ നീ വേണം..
എന്റെ ജീവിതത്തെ നയിക്കുന്നത് നീ ആകുന്നു..
ഞാനും എന്റെ കമ്പ്യൂട്ടറും..

നീ എന്റെ ദിനചര്യകളെ നിയന്ത്രിക്കുന്നു..
നിന്റെ കലണ്ടറില്‍ എന്റെ പ്രവൃത്തികള് ഞാന്‍ അടുക്കി വക്കുന്നു.
നീ അവയെ കുറിച്ച് എന്നെ യഥാസമയം ഓര്‍മിപ്പിക്കുന്നു..

ഓ എന്റെ കമ്പ്യൂട്ടര്‍ നീ ഇല്ലാത്ത ഒരു ജീവിതം
എനിക്ക് ചിന്തിക്കാനെ പറ്റുന്നില്ല.

നിന്റെ താളുകളില്‍ ഞാന്‍ എന്റെ ഓര്‍മകള്‍ കുറിക്കുന്നു.
എന്റെ ചിന്തകള്‍ ഞാന്‍ നിന്നിലൂടെ ലോകത്തോട് പറയുന്നു..
ലോകത്തിന്റെ വാര്‍ത്തകള്‍ നീ എന്നു എനിക്ക് പകര്‍ന്നു തരുന്നു..
ഞാനും എന്റെ കമ്പ്യൂട്ടറും..

പക്ഷേ ഇന്നു നിനക്ക് എന്തു പറ്റി??
എന്റെ കമ്പ്യൂട്ടറിനു ഇന്നെന്തു പറ്റി??

ഞാനും എന്റെ കമ്പ്യൂട്ടറും..

12 thoughts on “ഞാനും എന്റെ കമ്പ്യൂട്ടറും..”

  1. സത്യത്തില്‍ ഇതു തന്നെയാണ് എന്റെ അവസ്ഥ..കവിത തമാശയോ വിപരീത അര്‍ത്ഥത്തിലുള്ളതാണെങ്കില്‍ കൂടി പറഞ്ഞിരിക്കുന്ന തരം സത്യം നിലവിലുണ്ട്.. എന്തു ചെയ്യും!

  2. 🙂സംഭവം സത്യം. കുറെ കൊല്ലങ്ങളായി ഇങ്ങിനെയൊക്കെയാണ് ഇവിടെം.ഈ കമ്പ്യൂട്ടര്‍ തല്ലിപ്പൊട്ടിച്ച് കളഞ്ഞാലേ ഞാന്‍ നേരെയാവൂ എന്നാണ് എന്റെ കെട്ടിയോള്‍ പറയുന്നത്. ബ്ലോഗിനെപ്പറ്റി വീട്ടില്‍ മിണ്ടിയാല്‍ എനിക്ക് ചോറ് തരില്ല എന്ന് വരെ പറഞ്ഞിട്ടുണ്ട്. ഞാന്‍ വിടുമോ? ബ്ലോഗിനെ പറ്റി ഒരക്ഷരം മിണ്ടില്ല! പിന്നേ, ചോറ് കളഞ്ഞിട്ടൊരു എടപാടിനും ഞാനില്ല! 🙂

  3. വളരെ സത്യമുള്ള ഒരു കാര്യമാണു എഴുതിയിരിക്കുന്നതു.കുടുംബകലഹത്തിനുള്ള ഒരു ഒന്നംതരം വഴിയും!ഞാന്‍ എങ്ങനൊക്കെയോ മാനേജ് ചെയ്തു പോകുന്നു എങ്കിലും ഇതിനെ ഉപേക്ഷിക്കന്‍ വയ്യ.അത്രമാത്രം ഇതുമായി addicted ആയി തീര്‍ന്നിരിക്കുന്നു!

  4. വാസ്തവം…എനിക്കും എഴുന്നേറ്റ ഉടനേ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തില്ലെങ്കില്‍ വല്ലാത്ത ബുദ്ധിമുട്ടാണു..എന്നിട്ടേയുള്ളൂ പല്ലുതേപ്പും കെട്ടിയവനുള്ള ബെഡ്കോഫിയും…ഇന്നത്തോടെ എല്ലാം നിറുത്തിയെന്ന ദൃഢപ്രതിജ്ഞയോടെയാണു എന്നും ഉറങ്ങാന്‍ പൊകാറു…എന്നിട്ടെന്താ രാവിലെ ശങ്കരന്‍ എഗയ്ന്‍ ഓണ്‍ കോകൊനട്ട് ട്രീ…:)

  5. നന്നായിരിക്കുന്നു, എഴുത്ത്.(എന്നെ വിളിച്ചുണര്‍‌ത്തുന്ന പൂങ്കോഴിയാകുന്നു എന്നല്ലേ വേണ്ടത്?)എന്നാലും “ഓ എന്റെ കമ്പ്യൂട്ടര്‍ നീ ഇല്ലാത്ത ഒരു ജീവിതംഎനിക്ക് ചിന്തിക്കാനെ പറ്റുന്നില്ല.”ഇങ്ങനെ ആകരുത്, ജീവിതത്തില്‍‌…🙂

  6. എഴുതിയ എല്ലാവര്‍ക്കും നന്ദി..ഉപാസന!! ബ്ലോകുലകം ഇത്ര വലുതാകുമ്പോള്‍ ഒരേ പേരുള്ള രണ്ട് പേര് വരിക അസാധാരണാമാണെന്ന് തോന്നുന്നില്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s