മൂടല്‍ മഞ്ഞിന്റെ ഗാഢത കൂടി വരുന്നു..
ഇന്നലെ രാത്രി ചെറുതായി മഴപെയ്തു..
രാത്രി മഴയെ ഞാനും കണ്ടു..
മഞ്ഞിനെ പേടിച്ചു പെയ്ത ഒരു മഴ..
തണുപ്പിനെ അലിയിക്കാനെന്ന പോലെ
പെയ്തിട്ട്, തണുപ്പ് കൂട്ടിയ മഴ..
മരവിച്ച മഴത്തുള്ളികളെ കാണിച്ച്
ഇന്നലെ പെയ്ത മഴയുടെ വിഡ്ഢിത്തമോര്‍ത്ത്
ചിരിക്കുന്ന പ്രഭാതം.
ഇലകളിലെ മഞ്ഞുതുള്ളികളെ രക്ഷിക്കാനെന്ന വണ്ണം
എത്തിയ കാറ്റും ഒന്നും ചെയ്തില്ല..
ഇലകള്‍ പറഞ്ഞു ഈ കാറ്റും തണുപ്പിനെ കൂട്ടുകാരനെന്നു.
എന്റെ കമ്പിളിപുതപ്പ് ഞാന്‍ ഒന്നു കൂടി വലിച്ചു പുതച്ചു..
അതിനിടയില്‍ ഒരു വിടവ് കണ്ടെത്തി എന്റെ സിരകളിലേക്ക്
പതുക്കെ ഇഴഞ്ഞു കയറുന്ന കള്ള തണുപ്പ്
പുറത്തെ വായുവിനെ വലിച്ചു പിടിച്ചു നിര്‍ത്തി
മൂടല്‍ മഞ്ഞുകൊണ്ട് പൊതിയുന്ന തണുപ്പ്.
കാഴ്ച മറക്കുന്ന മൂടല്‍ മഞ്ഞ്..
ഇത് എന്റെ പ്രഭാതങ്ങളെ മരവിപ്പിക്കുന്ന തണുപ്പ്.
എന്റെ സുപ്രഭാതങ്ങളെ മരവിപ്പിക്കുന്ന തണുപ്പ്.
അതിനിടയില്‍ ഒരു വിടവ് കണ്ടെത്തി എന്റെ സിരകളിലേക്ക്>പതുക്കെ ഇഴഞ്ഞു കയറുന്ന കള്ള തണുപ്പ്>>🙂
മഞ്ഞുതുള്ളിയും മരവിക്കും >മരംകോച്ചും തണുപ്പ്. >എനിക്കും തണുക്കുന്നു.>പുതപ്പെവിടേ…>>-സുല്‍
ഡിസമ്പറായില്ലെ, കമ്പളി പോരാ, രജായി തന്നെ വേണ്ടി വരും… കവിത നന്നായി..
“മരവിച്ച മഴത്തുള്ളികളെ കാണിച്ച്>ഇന്നലെ പെയ്ത മഴയുടെ വിഡ്ഢിത്തമോര്‍ത്ത്>ചിരിക്കുന്ന പ്രഭാതം.”>>>നന്നായിരിക്കുന്നു… നല്ല തണുപ്പ്…>>എങ്കിലും തണുപ്പിനും ഒരു സുഖമില്ലേ?>>🙂
“ഇത് എന്റെ പ്രഭാതങ്ങളെ മരവിപ്പിക്കുന്ന തണുപ്പ്.>എന്റെ സുപ്രഭാതങ്ങളെ മരവിപ്പിക്കുന്ന തണുപ്പ്.“>>കൊള്ളാം 🙂
മഞ്ഞുതുള്ളി>>മഞ്ഞുതുള്ളിക്കും തണുപ്പോ….>>നന്നായിരിക്കുന്നു>>നന്മകള് നേരുന്നു
മഞ്ഞുതുള്ളീ>>നന്നായിരികുന്നു കവിത>🙂> ഉപാസന
ഹെന്തൊരു തണുപ്പ് … ഒരു ചൂടു കട്ടങ്കാപ്പി കിട്ടിയിരുന്നെങ്കില് …. 🙂>>നന്നായിരിക്കുന്നു….
കൊടും തണുപ്പ്!>>നന്നായി>അഭിനന്ദനങ്ങള്‍
thanuppile kavithakku nalla choodundu>>congrats…