പ്രളയം

പ്രളയം, ഫോറ്‌വേഡഡ് മെയിലുകളുടെ പ്രളയം..
വെറും മെയിലുകളല്ല!! ഈ മെയിലുകള്‍…
ഏത് മെയിലുകള്‍? ഈ മെയിലുകള്‍..
കാലത്തു തന്നെ ഗൂഡ് മോറ്‌ണിംഗ് പറയുന്നവരുടെ തിരക്ക്..
പലവിധത്തിലുള്ള ഗുഡ്മോര്‍ണിങ്ങുകള്‍..
ഗൂഡ്മോര്‍ണിഗിനൊപ്പം ഇന്നത്തെ ചിന്തകളും…
ചിലപ്പോള്‍ റോസാപ്പൂവും താമരപ്പൂവും..
പിന്നെ ഗുഡ്‌മോര്‍ണിങ് പറയുന്ന പിഞ്ചു പൈതങ്ങള്‍..
ങും,, സോ.. ക്യൂട്ട്… കാലത്തു തന്നെ..
ഗണപതിക്കു വച്ചു…
പ്രളയത്തിന്റെ ഉത്ഘാടനം കഴിഞ്ഞു…
ഇനി അങ്ങു പ്രൊഡക്ഷന്‍ തുടങ്ങണം… ആരും ഒന്നും അയക്കുന്നില്ലല്ലോ?
ആ.. വന്നു .. വന്നു..
ഈ ജീമെയിലിന്റെ ഒരു കാര്യം ..
ഓരോ സെകന്റിലും ഓരോ ബൈറ്റ് കൂടി വരുന്നു..
സ്റ്റോറേജ്.. മെയിലിന്റെ സ്റ്റോറെജേയ്യ്..
അവര്‍ പറയുന്നു. ഒന്നും ഡിലീറ്റ് ചെയ്യണ്ടാന്ന്..
ശരി ഞാനും വിചാരിച്ചു.. നോക്കാലോ.. എവിടം വരെ പോകൂന്നു..
അങ്ങിനെ ഒരു ദിവസം.. ആ ദിവസം വന്നു..
ജിമെയില്‍ പറഞ്ഞു നിങ്ങളുടെ മെയില്‍ ബൊക്സ് നിറഞ്ഞു..
ഞാന്‍ ഒന്നും ചെയ്തില്ല. പക്ഷേ ജിമെയിലുകാര്‍ ചെയ്തു..
അടുത്ത ദിവസം അവര്‍ സ്റ്റോറേജ് ദേ കൂട്ടി..
യാഹൂവും അതു തന്നെ പറയുന്നു..
റെഡ്ഡിഫ്ഫും പറയുന്നു…അവരുടെ കയ്യിലും ഉണ്ട്
അണ്‍‌ലിമിറ്റഡ് സ്റ്റോറെജെന്ന്..
സത്യത്തില്‍ ഇതില്‍ കൂടുതല്‍ എന്തു വേണം..
ഫോര്‍‌വേഡ് മെയിലേര്‍സിന് ഇതില്‍ കൂടുതല്‍ എന്തു വേണം..
ഇത്രയും പറയുന്നതിനിടക്ക് ജോലിയുടെ കാര്യമേ മറന്നു പോയി..
ഒരു പത്ത് മെയില്‍ അയച്ചിട്ട് വരാം..
ഇന്നത്തെ പോളിം‌‌ങ് കുഴപ്പമില്ല.
സര്‍‌ദാറ് ജോക്ക് തന്നെ ഉണ്ട് ആവശ്യത്തിന്‍..
മുറി ജോക്കുകളും, പി ജെ കളും തോറ്റുപോകും..
പിന്നെ ഇന്നു മെയികള്‍ കുറച്ചധികം ഉണ്ട്..
കഴിഞ്ഞ ആഴ്ച് മുഴുവന്‍ ബേനസീര്‍ ബൂട്ടൊയുടെ പേരില്‍
സഹതാപമെയിലുകളുടെ ഒരു ബഹളമായിരുന്നു..
പിന്നെ ഐഡിയ സ്റ്റാറ് സിംഗറ് ചീറ്റിംഗ് നടത്തുന്നു എന്നു പറഞ്ഞു ഒരു ബഹളം..
ഫോട്ടോഷോപ്പിന്റെ കലാവിരിതുകളുടെ സ്ഥിരം മെയിലുകള്‍
തങ്ങളുടെ ഇം‌പോറ്‌ട്ടന്‍സ് നിലനിര്‍ത്തി..
പിന്നെ പുതിയ സോഫ്റ്റ്വെയറുകളുടെ കുറവ് ഒരിക്കലും തോന്നിയില്ല ഈ ആഴ്ചയിലും..
കവിതകള്‍ എഴുതുന്നവര്‍ എന്തോ, ന്യൂ ഇയറിന്റെ തിരക്കില്‍ പെട്ടു എന്നു തോന്നുന്നു..
എന്തായാലും ഞാന്‍ ഇന്നു കാലത്തു തന്നെ ഇരുപത്തി ഒന്നു മെയിലുകള്‍
ഫോറ്‌വേഡ് ചെയ്തു കഴിഞ്ഞു.. എന്തൊരാശ്വാസം..
ഓ.. ഹാപ്പി ന്യൂ ഇയറീന്റെയും ക്രിസ്ത്‌മസിന്റേയും കാര്യം പറയാന്‍ മറന്നു പോയി..
കഴിഞ്ഞ കൊല്ലത്തെ പി പി ട്ടിയും ഫ്ലാഷ് മെയില്‍ ഇത്തവണയും കിട്ടി..
സെന്റ് ബട്ടനില്‍ ക്ലിക്ക് ചെയ്ത് എന്റെ കൈ കഴച്ചു..
എന്നാലും ക്രിസ്ത്‌മസ്സ് ഒരു ക്രിസ്ത്‌മസ്സ് തന്നെയായിരുന്നു…
അങ്ങിനെ ഞാനും ഈ പ്രളയത്തില്‍ പെട്ട് ഒഴുകുകയായിരുന്നു..
ഈ മെയിലുകളുടെ പ്രളയം.. അല്ല, ഇ-മെയിലുകളുടെ!!
ഈ ലോകം തന്നെ ഈ പ്രളയത്തില്‍ ഒഴുകുകയായിരുന്നു..
.

11 thoughts on “പ്രളയം”

  1. ഹൊ!എന്തൊരു പ്രളയം…കേട്ടപ്പോള്‍ മഞ്ഞുതുള്ളിയും ഒഴുകിപ്പോയിക്കാണുമെന്നു കരുതി!ഇവിടെ വന്നപ്പോള്‍ സമാധാനമായി.

  2. ആ പ്രളയം കൊള്ളാം. ഒലിച്ചുപോയൊ അതില്‍. അല്ലെല്‍ങ്കില്‍ എന്തെങ്കിലും ബാക്കി കാണുമൊ?-സുല്‍

Leave a reply to ഉപാസന | Upasana Cancel reply