എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്.


എന്റെ സ്വപ്നങ്ങളില്‍ ആയിരം പൂക്കള്‍ വിരിയിക്കുന്ന
എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്…
എന്റെ ദുഃഖങ്ങളിലും എന്റെ സന്തോഷങ്ങളിലും
എന്റെ പങ്കു പറ്റുന്ന എന്‍ പ്രിയ സഖീ..
ഞാന്‍ തളരുമ്പോള്‍ എനിക്ക് ഉണര്‍വേകുന്ന
നിന്റെ സാന്ത്വനങ്ങള്‍ക്കു വേണ്ടി..

നീ എന്നു എന്റേതു മാത്രം..
ഞാന്‍ നിനക്കും…
ഞാന്‍ നിന്നെ സ്നേഹിക്കുന്നു..
ഒരു പാട് സ്നേഹിക്കുന്നു…
നിന്നെ എന്റെ കൈകളാല്‍ ഒപ്പി ഞാന്‍ നിനക്കായി സമര്‍പ്പിക്കുന്നു..

19 thoughts on “എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്.”

  1. മഞ്ഞു തുള്ളി പോലെ ഒരു കൊച്ചു കവിതയാണല്ലോ ? കൂട്ടുകാരിക്ക് ഭാവുകങ്ങള്‍

  2. കൂട്ടുകാരിക്കായി നല്‍കിയ സമ്മാനം കണ്ടു….നന്നായിരിക്കുന്നു ട്ടോ..:)

  3. കവിതയും, കൂട്ടുകാരിയും, എല്ലാം നന്നായിരിക്കുന്നു. കൂട്ടുകാരി ഇപ്പോൾ എവിടെ…എല്ലാവിധ ആശംസകളും നേരുന്നു.

  4. അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കു ഏതു സ്വര്‍ഗ്ഗം വിളിച്ചാലും..നന്നായിട്ടുണ്ടു…നന്മകള്‍ നേരുന്നു

  5. കൂട്ടുകാരിക്കും, ചിത്രകാരിക്കും ആശംസകൾ…നന്നായിട്ടുണ്ട്‌..

  6. 🙂പ്രിയപ്പെട്ട മഞ്ഞുതുള്ളീ,ഇത്ര നന്നായി ചിത്രം വരച്ചിരിക്കുന്നതു കണ്ടപ്പോള്‍ ആദ്യം അത്ഭുതം, പിന്നെ സന്തോഷം!പിന്നെ ആ വാക്കുകള്‍ക്ക് എങ്ങിനെ ഒരു മറുവാക്കെഴുതണമെന്നെനിക്കറിയില്ല എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ, പക്ഷേ ഒത്തിരി സന്തോഷം.ഈ സ്നേഹം എന്നെന്നും നിന്റെയുള്ളില്‍ ഒരു വിളക്കായ് പ്രഭ ചൊരിഞ്ഞീടട്ടേ എന്ന് ഞാന്‍ ആശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു..സ്നേഹത്തോടെ…നിഷാദ്

Leave a reply to കുമാരന്‍ Cancel reply