ഞാന്‍ ഇന്നെന്റെ ഗ്രാമത്തിലൂടെ സഞ്ചരിച്ചു…
ഗ്രാമത്തില്‍ എന്നെ വരവേല്‍ക്കുന്ന കുളിര്‍കാറ്റ്
ഇന്നെന്റെ നെഞ്ചിലൂടെ എനിക്കൊരു തണുപ്പേല്‍പ്പിച്ചു കൊണ്ട്
പതുക്കെ വീശിയാടി…
ഞാന്‍ പതുക്കെ നടന്നു…
ഞാന്‍ പഠിച്ച സ്കൂളിന്റെ മുന്നിലൂടെ…
അവിടെ എന്റെ നാടിന്റെ പുതിയ തലമുറയുടെ
ശബ്ദം ഞാന്‍ കേട്ടു..
പതുക്കെ നടന്ന് ചാലിന്റെ വക്കത്ത് ഞാന്‍ എത്തി…
വിരിഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടങ്ങള്‍ എനിക്ക് വേണ്ടി പുഞ്ചിരിച്ചു..
ചാലിന്റെ പടികളിറങ്ങി.. ഞാന്‍ ആ വെള്ളത്തില്‍ കൈയ്യോടിച്ചു..
ഞാന്‍ പതുക്കെ തിരിച്ചു നടന്നു.. എന്റെ വീട്ടിലേക്ക്..
എന്റെ കാലുകള്‍ക്ക് ഭാരം കൂടി വരുന്നുണ്ടായിരുന്നു.
പക്ഷേ.. അതെന്റെ മനസ്സിന്റെ ദുഖഃമായിരുന്നു..
എനിക്കെന്റെ വീടെത്തണമായിരുന്നു…
പക്ഷേ.. മഹാനഗരത്തിന്റെ അലാറം എന്നെ പിന്നില്‍ നിന്നും
വലിക്കുകയായിരുന്നു…
ഞാന്‍ ആ സത്യത്തിലേക്ക് വിണ്ടും ഉണര്‍ന്നു…
പക്ഷേ എനിക്കെന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോകണമായിരുന്നു..
എന്റെ കൊച്ചു വീട്ടിലേക്ക്…
പക്ഷേ.. നഗ്ന സത്യങ്ങള്‍ എനിക്കു ചുറ്റും നൃത്തമാടുകയായിരുന്നു…
അവര്‍ എന്നെ ഉണര്‍ത്തുകയായിരുന്നു..
എത്ര നല്ല വരികള്‍….ഇത് വായിച്ചപ്പോള്‍ ആ ഗ്രാമം ശരിക്കും ഫീല്‍ ചെയ്യാന്‍ കഴിയുന്നു…
നന്നായിരിക്കുന്നു….കൂടെ എനിക്കും തിരിച്ചു പോകാന്‍ കൊതി തോന്നി.
വളരെ നല്ല വരികള്‍. അതെ, ആഗ്രാമത്തിലേക്ക്, ആ വീട്ടിലേക്ക് ഞാനും കൂടെ പോരുന്നു.
ഒന്നു കൂടി തിരിഞ്ഞു നോക്കൂ, കാലുകളിലെ ഭാരം കൂടുന്നത് നിന്നെ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങലകളാലല്ലേ?? പൊട്ടിച്ചെറിയാന്‍ കഴിയാത്ത ചങ്ങലകള്‍..>>ആര്‍ക്കും ആരുടെയുമിഷ്ടത്തിനും ചലിക്കാനവില്ല.. ജീവിതം വലിച്ചു തീര്‍ക്കേണ്ട വണ്ടിക്കാളകള്‍….>>ഓടോ: യ്യോ! വായിച്ച് സീരിയസായിപ്പോയി, എഴുത്തിഷ്ടായ്, പിന്നെ ബൂലോകത്തില്‍ സ്ഥിരായി കാണാന്‍ തുടങ്ങിയതില്‍ സന്തോഷം