തിരക്കില്ലാതെ നേരത്തെ വീട്ടിലെത്താന്‍ വേണ്ടിയായിരുന്നു ഞാന്‍ ഇന്ന് ഓഫിസില്‍ നിന്ന് നേരത്തേ ഇറങ്ങി. പക്ഷേ എന്നെ എതിരേത്തത് ഒരു മഹാസമുദ്രമായിരുന്നു. വാഹനങ്ങളുടെ ഒരു മഹാസമുദ്രം. ഇന്നെന്തു പറ്റി എന്നു ചിന്തിക്കാന്‍ എനിക്ക് നേരമുണ്ടായിരുന്നില്ല. ഞാനും ഒഴുക്കിനൊത്ത് നീങ്ങാന്‍ തുടങ്ങി. അതല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു. ചിന്തകള്‍ ഒരു പാട് എന്നെ വലട്ടുന്നുണ്ടായിരുന്നു. ആരുടെയും മുഖത്ത് സന്തോഷമില്ല. എല്ലാവര്‍ക്കും എവിടെയോ എത്തിച്ചേരണം. ശരിയാണ് എനിക്കും എത്തിച്ചേരണം. എട്ടുവരി പാതയേയും കുതിച്ചു പായുന്ന വാഹനങ്ങളേയും വകവക്കാതെ കുറുകെ കടക്കുന്ന മനുഷ്യര്‍. പക്ഷേ, എന്തിനാണ് ആളുകള്‍ ഇത്രയേറെ തിരക്കു പിടിക്കുന്നത്. ഒരു പക്ഷേ, ഇന്നെനിക്ക് തിരക്കില്ലാത്തതു കൊണ്ട് തോന്നുന്നതായിരിക്കും. നാളെ ഒരു പക്ഷേ എനിക്ക് തിരക്കുണ്ടായിക്കൂടെന്നില്ലല്ലോ.. അപ്പോള്‍ എന്നെ നോക്കി, എന്തിനാ മനുഷ്യാ നിനക്കീ തിരക്ക് എന്ന് ചോദിക്കാനും ഒരാളുണ്ടാകും.
പക്ഷേ ഇന്ന് ഞാന്‍ തിരിച്ചു പോരുന്നത് ഗുഡ്ഗാവില്‍ നിന്നാണ്. ഇന്നെന്താണ് പ്രത്യേകത. എല്ലാ ദിവസവും പോലെ തന്നെ. ടോള്‍ പ്ലാസ കഴിഞ്ഞു.. ഇന്ന് വല്ലാതെ തിരക്കുണ്ട് അവിടെ.. അതു കഴിഞ്ഞു കിട്ടാന്‍ ഞാന്‍ കാത്ത് കിടന്നു, ഒരു ഇരുപത് മിനിറ്റോളം. പിന്നെ, പുതുതായി വരുന്ന ഡെല്‍ഹി അന്താരാഷ്ട വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിന്റെ അരികിലൂടെ പോരുന്ന നാഷണല്‍ ഹൈവേ ഏട്ടിലൂടെ കുതിച്ചു പായുന്ന വാഹനങ്ങള്‍ക്കിടയില്‍ഊടെ ഞാനും. വിമാനത്താവളത്തിന്റെ അരികിലുടെ പോരുമ്പോള്‍ എന്റ്റെ തലയുടെ മുകളില്‍ഊടെ ഒരു കൂറ്റന്‍ വിമാനം താഴേക്കിറങ്ങുന്നുണ്ടായിരുന്നു. പതുക്കെ ഹൈവേ വിട്ട് ഔട്ടര്‍ റിംങ് റോഡിലേക്ക് ഞാന്‍ തിരിഞ്ഞു. വാഹനങ്ങളുടെ ചുവന്ന വെളിച്ചം എന്റെ കണ്ണിലേക്ക് നന്നായി പതിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ ആരും തിരക്കുപിടീക്കുന്നില്ലേ. അതോ എന്റെ ചിന്തക്ക് മാറ്റം വന്നതാണോ? പക്ഷേ എനിക്കും മറ്റുള്ളവര്‍ക്കും ഒരേ വേഗതയായിരുന്നു. പിന്നീട് ഡെല്‍ഹിയിലെ പ്രസിദ്ധമായ റിംങ് റോഡിലേക്ക് ഞാന്‍ തിരിഞ്ഞു. ഇവിടെ നിന്നെ ഇത്രയും കൂടി നേരം എന്റെ ലക്ഷ്യത്തിലേക്ക്. ട്രാഫിക് പോലിസുകാര്‍ എല്ലായിടത്തും സാധാരണ പോലെ തന്നെ. അവര്‍ക്ക് എന്തു ചെയ്യാന്‍ കഴിയും. ആളുകളുടേയും വാഹനങ്ങളുടേയും എണ്ണത്തിനനുസരിച്ച് റോഡിന്‍ വീതി കൂടുന്നില്ലല്ലോ. ഇതു ഇന്ത്യാ മഹാരാജ്യം ഇവിടെ ഇങ്ങനയേ നടക്കൂ എന്ന് എല്ലാവരുടെയും മുഖത്ത് ഒരു ഭാവം. ഞാന്‍ വീണ്ടും മുന്നോട്ട് നീങ്ങി. മെഡിക്കല്‍ സൌത്ത് എക്സിലും സാധാരണ പോലെ തന്നെ വാഹങ്ങളുടെ പ്രളയം. ഇരുട്ട് കനത്ത് തുടങ്ങിയിരുന്നു. നേരം വൈകുന്നത് തന്നെയാണ്. വണ്ടികളുടെ വെളിച്ചം കണ്ണാടി വഴി നന്നായി പ്രതിഫലിക്കാന്‍ തുടങ്ങി. ആശ്രം കഴിഞ്ഞ് ഡി എന്‍ ഡി ഫ്ലൈ വേയിലേക്ക് കയറിയതോടെ തിരക്കിന്റെ വിങ്ങല്‍ ഒന്നു മാറി. ഇനി ഒരാശ്വാസം . ട്രാഫിക് സിഗ്നലുകളില്‍ എന്നു കാണുന്ന ടവല്‍ വില്പനക്കാരനും ഭിക്ഷക്കാരും ഇന്നുമുണ്ട്. പച്ച തെളിഞ്ഞാന്‍ കുതിച്ചു പായുവാന്‍ നില്‍ക്കുന്ന ഓരൊരുത്തരും. ഇത്രയും വലിയ വാഹനത്തിരക്കിനെ നിയന്ത്രിക്കാന്‍ പാടു പെടുന്ന പോലിസുകാരനും. എല്ലാവര്‍ക്കും അവരുടേതായ ഓരൊ കര്‍മങ്ങള്‍.
പതുക്കെ ഞാനും എന്റെ വീട്ടിലേക്കെത്തുകയായിരുന്നു. വീണ്ടും നാളെ ഒരു യാത്രക്ക് ഒരുങ്ങുവാനായി എന്റെ ചിന്തകള്‍ക്ക് ഞാനൊരു വിരമമിട്ടുകൊണ്ട് …
ohhhhhhhhh………..nice like me…
എങ്ങനെ തിരക്കെ ഉണ്ടാകതിരിക്കും രജ്യത്തുള്ള സകല സ്ഥാപനങ്ങളും ഇപ്പോൾ ഗുഡ്ഗാവിലല്ലേ?