ജീവിതത്തില്‍ അവന്‍ ഒരു തന്റേടിയാണെന്ന് എല്ലാവരും പറഞ്ഞു.
അവന്‍ അവന്റെ ഇഷ്ടത്തിനായിരുന്നു എല്ലാം ചെയ്തിരുന്നത്.
പക്ഷേ എല്ലാവര്‍ക്കും അവനെ ഇഷ്ടമായിരുന്നു.
അവനെ ഇഷ്ടപ്പെടാന്‍ ഒരു പാട് പേരുണ്ടായിരുന്നു.
പക്ഷേ അവരെയെല്ലാം വിട്ട് അവന്‍ ഒരിക്കല്‍ പറന്നു
അങ്ങു ദൂരേക്ക്, ആര്‍ക്കും കാണാന്‍ പറ്റാത്ത ദൂരേക്ക്..
അവന്‍ അവിടെ വളര്‍ന്നു
ഒരു പാട് കൂട്ടുകാരുണ്ടായിരുന്നു..
അവന്റെ കൂട്ടുകാര്‍ അവനെ സ്നേഹിച്ചിരുന്നു.
പക്ഷേ അവരും ഒരിക്കല്‍ പറഞ്ഞു
ഇവന്‍ ഒരു അഹങ്കാരിയാണെന്ന്..
ഇവന്‍ ഒരു തന്റേടിയാണെന്ന്..
അവര്‍ അവനെ അവരുടെ കൂട്ടത്തില്‍ നിന്ന് മാറ്റി.
അവന്റെ യാത്ര അവസാനിച്ചിരുന്നില്ല.
ഒരിക്കല്‍ അവന്റെ വഴിയില്‍ കണ്ടുമുട്ടാനായി
ഞാനുംണ്ടായിരുന്നു..
ഞാന്‍ അവന്റെ കഥകള്‍ മുഴുവന്‍ കേട്ടിരുന്നു
വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു..
അവന്‍ വിധിയില്‍ വിശ്വസിക്കുന്നില്ല അത്രേ…
എനിക്കും പറയാന്‍ തോന്നി
അവന്‍ ഒരു താന്തോന്നിയാണെന്ന്..
പക്ഷേ.. അവന്‍ എന്നെ വിട്ട് എപ്പോഴേ പോയിരുന്നു…
അതാണ് പറയുന്നത് കാരണവന്മാർ പറയുന്നത് കേൾക്കണമെന്ന്. അവൻ പോകും എന്ന് അവൻ തന്നെ പറഞ്ഞിട്ടും മനസ്സിലായില്ലേ… ഇതാണ് വിധി.>>നല്ല കവിതയാ കെട്ടോ…ആശംസകൾ
ന്നന്ദിയുണ്ട് ഈ വരികള്‍ക്ക്….
നല്ല വരികൾ…>>നമ്മൾ തമ്മിൽ പരിചയം ഇല്ല….>അതിനാൽ ഇത് എന്നെക്കുറിച്ച് ആകാനും വഴിയില്ല…>നന്ദി..
🙂
manoharam orupad orupad ishtamayi
superbbbbbbbb!!!
manoharam orupad orupad ishtamayi