മാവേലി നാട് വാണീടും കാലം
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
വെള്ളിക്കോലാദികള് നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
ഓണക്കോടി
ചിങ്ങമാസത്തിലത്തത്തിന് നാളേ
ഭംഗിയോടെ തുടങ്ങിടുമോണം
അച്ഛന് തരുമെനിക്കിച്ഛയില് നല്ലൊരു
പച്ചക്കരയുമിടക്കരയും
മുത്തച്ഛന് നല്ലൊരു മുത്തുക്കര
മൂലത്തിന് നാളേ തരുമെനിക്ക്
അമ്മാവന് നല്ലോരറുത്തുകെട്ടി
സമ്മാനമായി തരുമെനിക്ക്
സോദരന് നല്ലൊരു രുദ്റാവലി
ആദരവോടെ തരുമെനിക്ക്
വല്ലഭന് നല്ലൊരു പൊന് കസവ്
വല്ല പ്റകാരം തരുമെനിക്ക്
താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.>>സസ്നേഹം,>>ശിവ.
ഓണാശംസകള്‍
super