മഴക്കാറുണ്ടായിരുന്നു..അസാധാരണമായി…
കറുത്തിരുണ്ട മാനം, എന്നത്തേക്കാളും
ഇന്നൊരു മഴ പെയ്യും.. നല്ല മഴ…
കൊടുങ്കാറ്റടിച്ച മഴ..
ഞാന്‍ യാത്ര തുടര്‍ന്നു..
പക്ഷേ.. മാനം വീണ്ടും കറുക്കുകയായിരുന്നു..
കാറ്റും തുടങ്ങി.. പൊടിയെ ഉയര്‍ത്തിക്കൊണ്ടുള്ള കാറ്റ്.
പക്ഷേ.. എനിക്കൊരുപാട് ദൂരം പോകാനുണ്ടായിരുന്നു..
ഞാന്‍ വീണ്ടും യാത്ര തുടര്‍ന്നു..
കാറ്റ് എന്റെ യാത്രയെ തടയുന്നു..
കാറ്റിന്റെ ശക്തി കൂടി വരികയായിരുന്നു..
എന്റെ ഗതി തെറ്റാന്‍ തുടങ്ങിയിരുന്നു…
മഴയും തുടങ്ങി… ശക്തമായി..
ഞാന്‍ ഒരു പാലത്തിനടിയില്‍ അഭയം തേടി..
ചുറ്റു നിന്നും കാറ്റ് എന്റെ ശരീരത്തിലേക്കടിച്ചു കയറുന്നു..
മഴത്തുള്ളികളുടെ അകമ്പടിയോടെ..
മഴയുടെ ശക്തി കൂടി വന്നു..
മഴത്തുള്ളികള്‍ ശക്തിയായി കാറ്റിനോടൊപ്പം നിലത്തു പതിക്കുന്നു..
എന്റെ നാലു ചുറ്റും വെള്ളം നിറഞ്ഞു..
ഞാന്‍ എന്റെ യാത്രയുടെ പകുതിയിലായിരുന്നു..
എനിക്കിനിയും പോകാനുണ്ടെന്ന ചിന്ത എന്നെ വലച്ചു..
മഴയെ വകവെക്കാതെ പോകാമെന്നുള്ള ചിന്തയെ
ശക്തമായ കാറ്റ് പാറിപ്പറപ്പിച്ചു..
കുറെ നേരം കഴിഞ്ഞിട്ടും മഴ തോരുന്നില്ല..
ഞാന്‍ തളര്‍ന്നു.. എന്റെ ചിന്തകളും മനസ്സും…
ഞാന്‍ ഒറ്റക്കായിരുന്നു.. നാലും ചുറ്റും ആരുമില്ല.
എല്ലാവരും പോയികഴിഞ്ഞിരുന്നു..
എന്റെ യാത്ര വൈകിയിരുന്നു..
പിന്നെയും വൈകുന്നു…
മഴ തോരാതെ പെയ്യുകയായിരുന്നു..
എന്നെ തോല്‍പ്പിക്കുവാനായി…
എന്തു പറയാനാ.. >മഴയത്ത് ഞാനും പെട്ടുപോയി…
മഴ ചോരാതിരിക്കില്ല. തളരാതിരിക്കുക. മുന്നോട്ട് പ്രയാണം തുടരുക. >>നല്ലവരികളാ കെട്ടോ..
ശ്ശൊ ഈ മഴ…
മഴ മാറാതെയെവിടെ പോകാനാ?>>അവിടെ ആ പാലം കൂടിയില്ലാരുന്നെങ്കിലോ??
മഴപോലെ ഈ വരികള്‍…
ഹോ>എന്തൊരു മഴ നനഞ്ഞിട്ട് നടക്കാന്‍ വയ്യെ
ippo mazha peythirunnenkil njaan mazhyethirangi nilkumaayirunnu..
enkilum mazha nananja sukham thonnunnu…