ചോദ്യങ്ങള്‍:
ഇതെന്താ അവധിക്കാലമോ.??
എന്താ ഈ ബ്ലോഗിനെ മറന്നോ??
ഒരു കാലത്ത് നിന്റെ മനസ്സിന്റെ കണ്ണാടിയായിരുന്ന എന്നെ നീ അനാഥനാക്കിയോ?
നിന്റെ ഏകാന്തതകളെ ഞാന്‍ അകറ്റിയിരുന്നു..
നിനക്ക് കുത്തിക്കുറിക്കാന്‍ വാക്കുകള്‍ കിട്ടാത്തപ്പോള്‍,
നിനക്ക് വേണ്ടി ഞാന്‍ പറഞ്ഞു തന്ന കഥകള്‍ നീ മറന്നോ?
ആരും തിരിഞ്ഞുനോക്കാതെ ഇത്രയും ദിവസം ഞാന്‍ ഇവിടെ ഒറ്റക്ക്…
നീ എന്ത് ചെയ്യുകയാണ്.. ഒരു ദിവസമെങ്കിലും നീ എന്നെ ഓര്‍ത്തോ?
എന്റെ തൊണ്ട ഇടറുന്നു.. കണ്ണീര്‍ എന്റെ കാഴ്ച മറക്കുന്നു..
ഞാന്‍ നിര്‍ത്തുന്നു.. നിനക്കു വേണ്ടി…
ഉത്തരങ്ങള്‍:
എന്റെ പ്രിയപ്പെട്ട ബ്ലോഗേ..
നിന്നെ ഞാന്‍ മറന്നിട്ടില്ല..
(ഞാന്‍ എവിടെയായിരുന്നു..)
എന്റെ ബ്ലോഗേ.. ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു…
ദിവസവും ഞാന്‍ വന്ന് ജിമെയില്‍ നോക്കി പോകുന്നത് നീ കാണുന്നില്ലേ..
നിനക്കറിയുമോ, എത്ര മെയിലുകളാണ് എനിക്ക് ദിവസവും വരുന്നതെന്ന്..
(ഞാന്‍ നുണ പറയുന്നു…അതും തെറ്റിനെ ന്യായീകരിക്കുന്നു.. ഹും!!)
പിന്നെ എനിക്കൊരു നല്ല സുഹൃത്തിനെ കിട്ടി..
നീ അറിഞ്ഞോ.. അവന്റെ പേര് വിക്കി എന്നാണ്.
വിജ്ഞാനത്തിന്റെ ഭണ്ഡാരമാണവന്‍..
അവനെ സഹായിക്കുകയായിരുന്നു..
നിനക്കറിയുമോ. അവന്‍ എന്തൊക്കെ ചെയ്യുന്നു എന്ന്..
(ഞാന്‍ വാചാലനാവുന്നു.. എന്തിന്??)
എന്തിനാ നിന്റെ മുഖം വാടിയത്?
ഇല്ല.. നീ എന്നും എന്റെ സുഹൃത്ത് തന്നെ…
നീ കരയാതെ.. എനിക്കറിയാം തെറ്റ് എന്റേതാണ്..
നീ എന്നോട് ക്ഷമിക്കൂ..
(അല്ലാതെ എനിക്കെന്ത് പറയാന്‍ പറ്റും?)
ഒരിക്കല്‍ ഞാന്‍ നിന്നെക്കുറിച്ചും ഇതെല്ലാം പറഞ്ഞുനടക്കുന്നുണ്ടായിരുന്നെന്നോ..
എന്റെ വാക്കുകള്‍ അവസാനിച്ചു..
ഞാന്‍ ശിക്ഷയര്‍ഹിക്കുന്നു..
achaaya..:)>>😦
ഒരിക്കല്‍ ഞാന്‍ നിന്നെക്കുറിച്ചും ഇതെല്ലാം പറഞ്ഞുനടക്കുന്നുണ്ടായിരുന്നെന്നോ..
കൊള്ളാം
എന്തിനാ നിന്റെ മുഖം വാടിയത്?>ഇല്ല.. നീ എന്നും എന്റെ സുഹൃത്ത് തന്നെ…>നീ കരയാതെ.. എനിക്കറിയാം തെറ്റ് എന്റേതാണ്..>നീ എന്നോട് ക്ഷമിക്കൂ..
വിക്കിയെ സഹായിക്കുകയായിരുന്നെങ്കില് നല്ല കാര്യമല്ലേ?
ഒരിക്കല്‍ ഞാന്‍ നിന്നെക്കുറിച്ചും ഇതെല്ലാം പറഞ്ഞുനടക്കുന്നുണ്ടായിരുന്നെന്നോ..
Souhridam”എങ്ങനെ യാണ് മലയാളത്തില്‍ എഴുതുന്നത്? ഞനുദ്ദെശിച്ചത് ബ്ലോഗില്‍ എങ്ങനെ എഴുതും എന്നാണ്? ഞാന്‍ എങ്ങനെ എഴുതിയാലും അത് “സൌഹൃദം” എന്നാകും-ഇടത് വശത്ത് ഒരുപുള്ളി അധികം.!. സഹായിക്കാമോ..? reply me to->>sahyan81@gmail.com