പാട്ടിന്റെ ലഹരിയില്‍ ലയിച്ചു മയങ്ങാന്‍ എനിക്കെന്നും താല്പ്പര്യമായിരുന്നു..
എന്റെ മനസ്സിന്റെ ആഴങ്ങളില്‍ സ്വാധീനിക്കാന്‍ കഴിവുള്ളവരായിരുന്നു, അവര്‍..
എന്റെ സന്തോഷങ്ങള്‍, സങ്കടങ്ങള്‍ എന്നിവക്കൊക്കെ അവര്‍ കൂട്ടായിരുന്നു..
എന്നും .. അവര്‍ എന്റെ ജീവിതത്തില്‍ ഒരു പാട് സ്വാധീനം ചെലുത്തിയിരുന്നു..
എന്റെ ബാല്യം, കൌമാരം, യൌവനം എന്നിവയില്‍ നിന്നെല്ലാം
എപ്പോഴും എവിടേയും അവര്‍ എത്തി നോക്കിയിരുന്നു..
ഗൃഹാതുരത്വത്തിന്റെ സങ്കടം എനിക്ക് എപ്പോഴും അവര്‍ തന്നിരുന്നു..
എന്റെ നഷ്ടസ്വപ്നങ്ങള്‍ക്കും അവര്‍ നിറങ്ങളും സ്വരങ്ങളും നല്‍കിയിരുന്നു….
കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അവര്‍ കണക്ക് പറഞ്ഞിരുന്നു..
ഓരോ സമയത്തിനും ഈ പാട്ടുകള്‍ ഓരോ ഗതികള്‍ നിശ്ചയിച്ചിരുന്നു..
ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..
പാട്ടുകള്‍ എന്റെ എന്നും ലഹരിയായിരുന്നു…