കഥകളും കവിതകളും ഉള്ള ഒരു നാളുകള്‍ ഉണ്ടായിരുന്നു…
അവന്‍ അവയെ ഓര്‍ത്തു കൊണ്ട് ഇന്നത്തെ അവസ്ഥയെ പഴിചാരുകയായിരുന്നു…
വരണ്ട് അവന്റെ ഭാവനകള്‍ അവനെ വിട്ട് പോയിരുന്നു.
അവന്‍ അഹങ്കാരിയായിരുന്നു..
അഹങ്കാരം അവന്റെ വര്‍ത്തമാനത്തെ കീഴ്പ്പെടുത്തിയിരുന്നു..
ഭൂതകാലത്തേ, അവന്‍ അവന്റെ മദ്യാസക്തിയില്‍ അലിയിപ്പിച്ചിരുന്നു..
സുഹൃത്തുക്കള്‍ അവനോട് ഇപ്പോ സംസാരിക്കുന്നില്ല..
അവനെ കാലം ഒറ്റപ്പെടുത്തുകയായിരുന്നു..
അവന്‍… കീഴ്പ്പെടുകയായിരിന്നു..
മദ്യം, മയക്കുമരുന്ന്.. ലഹരിയുടെ കീഴ്പ്പെടുത്തല്‍…
അവന്‍ എന്നും ചെറുതായി വന്നിരുന്നു…
പക്ഷേ, അവന്‍ ഉയരത്തിലെന്ന് അവനു തന്നെ തോന്നിയിരുന്നു..
സമയം നീങ്ങി കൊണ്ടേയിരുന്നു..
അവന്‍ …. ലഹരിയിലേക്ക് മയങ്ങിക്കൊണ്ടിരുന്നു…..