സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
പക്ഷേ, അവന്‍ ഒരു സ്വപ്ന ജീവി ആയിരുന്നില്ല..
പക്ഷേ,
സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
രാത്രികളില്‍ അവന്‍ ദുസ്വപ്നങ്ങള്‍ മാത്രമേ കാണാറുണ്ടായിരുന്നുള്ളു,,
പക്ഷേ,
സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
അവന്‍ പകല്‍ മുഴുവന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു..
പക്ഷേ,
സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
അവന്‍ കാലത്തിന്റെ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നു..
പക്ഷേ,
സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
കാത്തിരുപ്പ് അവന്റെ ഒരു നിത്യ ജോലിയായിരുന്നു..
പക്ഷേ,
സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
ഒരിക്കല്‍ അവന്‍ അവന്റെ പ്രതീക്ഷകള്‍ കൈവിട്ടു…
പക്ഷേ,
സ്വപ്നങ്ങള്‍ തകര്‍ന്നടിയുകയായിരുന്നു..
ഒന്നൊന്നായി..
അവന്‍ എല്ലാം മറക്കാന്‍ ശ്രമിച്ചു.. പക്ഷേ,
കാലം അവനെ അതിനനുവദിച്ചില്ല..
പക്ഷേ, അവന്‍ എന്തിനേയും വിടപറഞ്ഞു…
അവന്‍ യാത്ര തിരിച്ചു..
ഒരു വാക്ക് പറയാതെ….