ഡെല്‍ഹിയില്‍ ഇന്നും മഴ പെയ്തില്ല
കാര്‍മേഘങ്ങള്‍ ഇന്ന് വല്ലാതെ മാനത്ത് കനത്തിരുന്നു.
ഒരു നല്ല മഴ ഞാന്‍ പ്രതീക്ഷിച്ചു.
ഒന്ന് പെയ്തിരുന്നെങ്കില്‍
ഭൂമി ഒന്ന് തണുത്തിരുന്നെങ്കില്‍
മഴക്ക് വേണ്ടി ഞാന്‍ കൊതിച്ചിരുന്നു
പക്ഷേ, ഡെല്‍ഹിയുടെ നിലങ്ങളെ മഴ അനുഗ്രഹിച്ചിരുന്നില്ല
കാര്‍മേഘങ്ങള്‍ കാട്ടി കൊതിപ്പിച്ചിരുന്നു
ഇന്നും അത് തന്നെ സംഭവിച്ചു
മഴക്കാറ്റുക്കള്‍ മഴയുടെ സുഗന്ധംകൊണ്ട്
ഭൂമിയെകൊതിപ്പിച്ച് കൊണ്ടേയിരുന്നു
പക്ഷേ, അവക്ക് എന്റെ നെറ്റിയില്‍ ഒലിച്ചിറങ്ങിയ
വിയര്‍പ്പിനെ മാത്രമേ ശമിപ്പിക്കാന്‍ പറ്റിയിരുന്നുള്ളു,
എന്റെ മഴക്കു വേണ്ടിയുള്ള ദാഹത്തെയല്ല.
മഴ എന്റെ ഓര്‍മ്മകളില്‍ ഒരു കുളിര്‍മായി
മാത്രം നിലനിന്നു..
എന്റെ കൂട്ടുകാര്‍ മഴയത്ത് നിന്നു കൊണ്ട് എന്നെ വിളിച്ചിരുന്നു..
അവര്‍ പറയുന്നു അവിടെ മഴ താണ്ഡവമാടുന്നു എന്ന്..
അവിടെ വെള്ളപ്പൊക്കമത്രേ.. മഴ ഇത്തവണ കൂടുതലത്രേ..
പക്ഷേ, എനിക്ക് വേണ്ടി മാത്രം മഴ എന്തേ പെയ്തില്ല?
പ്രകൃതി എനിക്ക് നല്‍കിയ ശിക്ഷയാണോ ഇത്..
എനിക്ക് മാത്രമോ..
ഇന്നും ഡെല്‍ഹിയുടെ മണ്ണിനെ മഴ അനുഗ്രഹിച്ചില്ല.
ഇനിയും മറ്റൊരു നാളേക്ക് വേണ്ടി എന്നത്തേയും പോലെ..
മഴ വരും ഇവിടെയും പെയ്യും..
ഞാനും മഴയത്ത് നനയും..
ഞാന്‍ കാത്തിരിക്കുന്നു..
എന്റെ ശൂന്യമായ ഇന്നത്തേ ലോകത്തിലേക്കും പ്രകൃതിയും ക്രൂരമായ ഒരു പ്രഹരം തന്നു.. ഇല്ലാത്ത മഴയിലൂടെ.. ഞാനിന്നേകന്നാണ്.
നാട്ടിലേക്കു വണ്ടി കേറായിരുന്നില്ലെ..??
വെള്ളപ്പൊക്കത്തിൽ നീന്തിത്തിമിർക്കാമായിരുന്നല്ലൊ.
നമ്മുടെ നാട്.
ദൈവത്തിന്റെ സ്വന്തം നാടല്ലെ..!!!
എന്തൊരു സുഖമാ അവിടെ…!!!
ഓർക്കുമ്പോഴെ കുളിരു കോരുന്നു…..
ഇവിടേയും ഈയിടെ ഉഷ്ണമാണു പെയ്യുന്നത്.
എന്തു ചെയ്യാം.. പ്രവാസികളുടെ തലവിധികള്‍..
രണ്ടു ദിവസമായി നല്ല മഴയാണല്ലൊ…..മഞ്ഞുതുള്ളിയെ പറ്റിക്കാനാണോ….?
ഇവിടെ നിന്നു മഴ പോയി, അങ്ങോട്ടുവരാനായിരിക്കും ചിലപ്പോള്‍.
മഴ വൈകാതെ പെയ്യുമെന്നേ…
varum, varathirikkilla…
ആകെ ഒരു ശനിയും ഞായറൂം കിട്ടുന്നതാ തുണിയലക്കാനായിട്ട്.. ഇന്നു മഴയെങ്ങാന്‍ പെയ്താ മത്തായിക്ക് തല്ലു കൊള്ളും..