ഫേസ് ബുക്കില്‍ ഞാനും കൂടി. ഓര്‍ക്കുട്ട് വിട്ട് ഇതിനകത്ത് തന്നെ താമസം. സോഷ്യല്‍ സൈറ്റുകളില്‍ ആളുകള്‍ എങ്ങിനെ അഡിക്ട് ആകുന്നു എന്ന് ഇപ്പോള്‍ മനസ്സിലായി. ഫാം വില്ലെയില്‍ ദിവസവും ഓരോന്ന് നട്ട് വിളവെടുക്കുമ്പോള്‍ എന്താണ് അതിന്റെ പിന്നിലെ വികാരം എന്ന് മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു നോക്കി. ഞാന്‍ ഒരിക്കലും ഒരു കര്‍ഷകന്‍ ആകില്ലായിരുന്നു എന്നെന്നിക്കറിയാം. പിന്നെ ഒരു പക്ഷേ മത്സര സ്വഭാവമായിരിക്കാം. അയല്‍ക്കാരന്റെ പാടത്തും പറമ്പിലും കേറി ഇറങ്ങി അവിടെ എന്തൊക്കെ ഉണ്ടെന്നറിയാനുള്ള ഒരു ആകാംക്ഷ. പിന്നെ ഓരോ പ്രാവശ്യവും വിളയെടുത്ത് കഴിഞ്ഞ് വിറ്റു കാശു കിട്ടുമ്പോഴുമ്പോഴുള്ള ഒരു സംതൃപ്തി. അങ്ങിനെ പോകുന്നു കാരണങ്ങള്‍.
ഇന്നലെ രാത്രി എന്റെ സ്വപ്നങ്ങളില്‍ മുഴുവന്‍ ഫാം വില്ലെ ആയിരുന്നു. ഞാന്‍ അതിനകത്ത് ഒരു പണക്കാരനായി. ആര്‍ക്കുമറിയാത്ത കാശുണ്ടാക്കാവുന്ന ഒരു വിദ്യ എനിക്ക് പിടികിട്ടി അത്രെ. പിന്നെ അങ്ങിനെ അയല്‍ക്കാരെ എല്ലാം ചേര്‍ത്ത് ഞാന്‍ ഒരു പണക്കാരനായി. പക്ഷേ നേരം വെളുത്ത് സ്ട്രോബറി കൊയ്യാന്‍ വന്നപ്പോള്‍ എന്റെ കയ്യിലുള്ള 13രൂപ കണ്ടപ്പോള്‍ ആ സ്വപ്നത്തെ ഓര്‍ത്ത് സങ്കടപ്പെട്ടു. ഈ സ്വപ്നവും കൂടി കഴിഞ്ഞപ്പോള്‍ ഒന്നു കൂടെ തോന്നി. വല്യ പണക്കാരനാകാനുള്ള മോഹമാണോ ഈ ഫാംവില്ല അഡിക്ഷന്റെ പിന്നില്‍? ആ അതും ഒന്ന് തന്നെ.. പിന്നെ മീന്‍ വളര്‍ത്തുന്ന ഹാപി അക്വേറിയം അതും ഒരു തരത്തില്‍ എന്നെ ഇവിടെത്തന്നെ പിടിച്ചു നിര്‍ത്തുന്നു. ഇത് എഴുതുമ്പോഴും എന്റെ മീനുകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ സമയമായി എന്ന ചിന്ത എന്നെ വലട്ടുന്നു. എന്റെ ടാങ്ക് വൃത്തിയാക്കാനും സമയമായി. എന്തായാലും ഈ എന്റെ ദിവസങ്ങള്‍ ഫേസ് ബുക്കും, ഫാം വില്ലെയും, അക്വേറിയവുമായി പോകുന്നു.