Pookalam_Onam2009_BLG
Originally uploaded by Rameshng
ഏറെ കാലത്തിനു ശേഷം അമ്മയും എല്ലാം കൂടിയ ഒരു ഓണത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തനുള്ള പൂക്കളം. അന്ന് രാവിലെ എല്ലാവരും ഉണ്ടായിരുന്നു ഈ പൂക്കളം ഇടാന്‍. ഡിസൈന്‍ ചെയ്തത് പാറു, പിന്നെ കളര്‍ കോമ്പിനേഷന്‍ ഞാന്‍, കളം ഔട് ലൈന്‍ കിച്ചു, ഞാന്‍, പൂക്കളമിട്ടത് എല്ലാരും കൂടെ കുട്ടന്‍ , ദിനേശ്, കിച്ചു, പാറു, പിന്നെ ഞാനും.. ഇടുമ്പോള്‍ ഇത്രയും നന്നാവുമെന്ന് തോന്നിയില്ല. പക്ഷേ, ഇട്ട് കഴിഞ്ഞപ്പോള്‍ ഒരു നല്ല സന്തോഷം. പിന്നെ അത് കഴിഞ്ഞ് കുളിച്ച് ഓണക്കോടിയുമുടുത്ത് എല്ലാരും. ഒരു വശത്ത് അമ്മമാര്‍ സദ്യയുടെ കാര്യങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. പിന്നെ ഒരു കിടിലന്‍ സദ്യ. അങ്ങിനെ ഓണം അടിപൊളി.
ഈ ഓണം എന്റെ പാറുവിന് സമ്മാനമായി.