എന്റെ സങ്കടങ്ങള്‍ ഞാന്‍ ആരോട് പറയും?
എന്നും സങ്കടങ്ങള്‍ മാത്രം പറയാന്‍ ചെല്ലുമ്പോള്‍ ദൈവം പറയുന്നു,
എനിക്കിത് കേട്ട് മതിയായി എന്ന്..
നിനക്ക് സങ്കടമല്ലാതെ മറ്റൊന്നുമില്ലേ പറയാന്‍..
നിന്നേപ്പോലെ ഒരായിരം ആളുകളുടെ സങ്കടങ്ങള്‍ ഞാന്‍ ദിവസവും കേള്‍ക്കുകയാണ്..
ആ പടിവാതിലിലും എനിക്കൊരു ആശ്രയമില്ലായിരുന്നു..
ഞാന്‍ ഇറങ്ങി നടന്നു..
പ്രതീക്ഷിച്ച വാതിലുകളെല്ലാം പാതി തുറന്ന്
എന്നെ കണ്ട് അടയുന്നതേഎനിക്ക് കാണാന്‍ കഴിയുന്നുണ്ടായിരുന്നുള്ളൂ..
അതിനുള്ള കാരണങ്ങള്‍ എനിക്കറിയില്ലായിരുന്നു..
സത്യത്തില്‍ ഞാന്‍ ഒരു ആശ്രയം കണ്ടെത്താന്‍ അര്‍ഹനല്ലേ?
എനിക്കാരുമില്ലേ ഇവിടെ ഒരു ആശ്രയം തരാന്‍..
അപ്പോള്‍ ഞാനൊരു ചോദ്യം കേട്ടു..
നീയതിന് അര്‍ഹനാണൊ?
ഞാനതിന് അര്‍ഹനാണെന്നോ?
ഇതെന്തൊരു ചോദ്യമാണ്?
ഈ ലോകത്ത് എന്നെപ്പോലെ വേറെ ആരുമില്ലേ?
എന്തിനിങ്ങനെ ഒരു ചോദ്യം..
പിന്നെയൊരുമൊരു ചോദ്യം..
നീ ചോദ്യത്തില്‍ നിന്ന് മാറിപ്പോകുന്നു..
ഉത്തരം മുട്ടൊമ്പോഴുമ്പോഴുള്ള മുട്ടാന്യായങ്ങള്ളല്ല…
ഉത്തരാണിവിടെ പ്രസക്തം..
ഞാന്‍ അവിടെ അന്തിച്ചു നിന്നു..
എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വീണു..
അവസാനത്തെ ആയുധം..
സത്യത്തില്‍ ഇത് ഒരു പരിതാപകരമായ അവസ്ഥയാണോ,
അതോ സത്യത്തില്‍ ഒരു അവസായ ആയുധമാണൊ?
മനസ്സിന്റെ താളം തെറ്റിതുടങ്ങിയിരുന്നു..
എനിക്ക് ഉത്തരം ഇല്ലായിരുന്നു…
ഉത്തരം കണ്ടെത്താന്‍ എന്റെ മനസ്സ് കൊതിച്ചിരുന്നു..
പക്ഷേ, ഞാന്‍ അതിന് സമ്മതിച്ചില്ല..
ഇന്ന് ദസറ ആണ്… രാവണനെ സെക്കന്റുകള്‍ കൊണ്ട് വധിക്കുന്നത് ഞാന്‍ കണ്ടതാണ്. ഞാന്‍ ഒറ്റക്ക് ആള്‍ക്കൂട്ടത്തിനിടക്ക്… ഇതില്‍പ്പരം എന്ത് വേണം, സമനില തെറ്റാന്‍?