ഇന്നും ഞാന്‍ ഫേസ് ബുക്കിലെ ഫാം വില്ലെയില്‍ ഒരു അഡിക്ട് ആയി തന്നെ കഴിയുന്നു.
എനിക്ക് വേണ്ടി ഒരു ഫാംവില്ലേ റീഹാബിലിറ്റേഷന്‍ സെന്റര്‍ വേണ്ടി വരും. ആരെങ്കിലും ഒരു ഫാംവില്ലേ റീഹാബിലിറ്റേഷന്‍ സെന്റര്‍ കണ്ടാല്‍ എന്ന അവിടെ കൊണ്ട് ചെന്ന് ചേര്‍ക്കണമേ. ഇന്ന് പ്രൊജക്ട് പ്ലാന്‍ ഉണ്ടാക്കാന്‍ മാനേജര്‍ വിളിച്ചപ്പോള്‍ ഒരു നിമിഷം ഞാനീ ബ്ലാക് ബെറി ഒന്ന് നട്ട് തീര്‍ത്തോട്ടെ എന്ന് മനസ്സില്‍ പറഞ്ഞ് അത് വൈകിച്ചു. ബ്ലാക് ബെറി ഫോണല്ല ഇഷ്ടാ.. ഫാം വില്ലെയില്‍ ബ്ലാക് ബെറി നടുന്ന കാര്യമാ.. എന്താ കഥ.
ഇത് സോഷ്യല്‍ സൈറ്റുകളുടെ കാലമാണ്. ഓര്‍കുട് കൊണ്ടുവന്നത് ഒരു വിപ്ലവമാണെന്ന് പറയാം. ഞാന്‍ ഉപയോഗിച്ച് തുടങ്ങിയത് ഓര്‍കുട്ടില്‍ നിന്നാണ്. പിന്നീട് പലതരം സോഷ്യല്‍ സൈറ്റുകളില്‍. പക്ഷേ, ഒന്ന് രണ്ട് കൊല്ലത്തിനിടയില്‍ ഈ സോഷ്യല്‍ സൈറ്റുകള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ജനങ്ങളില്‍ കൊണ്ട് വന്ന ഒരു വലിയ മാറ്റമാണ്. ഇത് ഞാന്‍ കൂടുതല്‍ ഇതുമായി ബന്ധപ്പെട്ടതായതുകൊണ്ടാണെന്ന് ചിലപ്പോള്‍ തോന്നിയിരുന്നു. പക്ഷേ, കമ്പ്യൂട്ടറും ഇന്റ്റര്‍നെറ്റുമായി വളരെക്കുറച്ച് മാത്രം ബന്ധമുള്ള മിക്കവരും ഇന്ന് ഫേസ് ബുക്കിലും ഓര്‍ക്കുട്ടിലും കാണുന്നു. പലരേയും ഇന്റര്‍നെറ്റിലേക്ക് ആകര്‍ഷിക്കുന്ന ഒരു വസ്തുതയാണ് ഈ ഓര്‍ക്കുട്. ആദ്യമാദ്യം ഫേസ് ബുക്കില്‍ കയറിയപ്പോള്‍ എനിക്ക് ഒരു വല്ലാത്ത അപരിചിതത്വം തോന്നിയിരുന്നു. പക്ഷേ, ഇതിലെ ചില ആപ്ലിക്കേഷനുകള്‍ മികച്ചവയാണ്. ഒരു നല്ല ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് ഉള്ളയാള്‍ക്ക് ഫേസ് ബുക്ക് ഒരു ടൈം പാസിന് നല്ല സ്ഥലമാണ്. കുത്തിയിരുന്ന് ഒരു പാട് കാര്യങ്ങള്‍ ആസ്വദിക്കാം. കൂടാതെ ജാവ അടിസ്ഥാനമാക്കിയുള്ള ഈ സൈറ്റില്‍ ഒരു നല്ല യൂസര്‍ ഫ്രണ്ട്‌ലി അനുഭവം ഏത് ഉപയോക്താവിനും നല്‍കുന്നു.
പിന്നെ വളരെയധികം ഇതിനകം പ്രശസ്തമായി കഴിഞ്ഞ മറ്റൊന്നാണ് ട്വിറ്റര്‍. ഒരു സോഷ്യല്‍ സൈറ്റ് എന്ന പദവി ഇതിനു നല്‍കാന്‍ കഴിയില്ല. പക്ഷേ, ഒരു കൂട്ടത്തില്‍ ഒരു പാട് ഇരുന്ന് സംസാരിക്കുന്ന ഒരു അനുഭവമാണ് ട്വിറ്റര്‍. നിങ്ങള്‍ ഫോളൊ ചെയ്യുന്നവരുടെ സംസാരം നിങ്ങള്‍ക്ക് കേള്‍ക്കാം , നിങ്ങളെ ഫോളോ ചെയ്യുന്നവര്‍ക്ക് നിങ്ങള്‍ പറയുന്നത് കേള്‍ക്കാം. ഒരു പ്രക്ഷേപണമില്ലാത്ത് ആകാശവാണി പോലെയാണ് ട്വിറ്റര്‍. ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ നിമിഷനേരങ്ങള്‍ കൊണ്ട് പല കാതുകളിലും ഇന്റര്‍നെറ്റ് കാതുകളില്‍ എത്താന്‍ പാകത്തിന് ട്വിറ്റര്‍ ഇന്ന് വളര്‍ന്ന് കഴിഞ്ഞു. ഈയിടെയായി ക്യാബിനെറ്റ് മന്ത്രി ശശി തരൂര്‍ നടത്തിയ ചില ട്വിറ്റര്‍ പരാമര്‍ശങ്ങള്‍ വളരെയധികം വിവാദമായിരുന്നു. ഇന്റര്‍നെറ്റുമായി ഒരു സാമാന്യം വിവരമുള്ള ഒരു സാധാരണക്കാരനെ ആകര്‍ഷിക്കാന്‍ ഇതൊക്കെ മതി.
പക്ഷേ ഇന്റര്‍നെറ്റിലെ എന്തിനേയും പോലെ ഈ സോഷ്യല്‍ സൈറ്റുകള്‍ക്കും ധാരാളം ദോഷവശങ്ങള്‍ ഉണ്ട്. ഒന്ന് നിങ്ങള്‍ പ്രതീക്ഷിക്കാത്തതോ അല്ലാതേയുള്ള ആളുകളെ നിങ്ങള്‍ കണ്ടുമുട്ടാം. നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ ധാരാളം സ്വകാര്യവിവരങ്ങള്‍ നിങ്ങള്‍ ഈ സൈറ്റുകളില്‍ പങ്കുവക്കുന്നുണ്ടാവാം. നിങ്ങളുടെ ജനന തിയതി, നിങ്ങളുടെ ഹോബികള്‍, ഇഷ്ടപ്പെട്ട വസ്തുക്കള്‍ , ആളുകള്‍. ആത്മാര്‍ഥമായി ഇതെല്ലാം ചെയ്യുന്ന ഒരാളുടെ വിവരങ്ങള്‍ മറ്റു പലരും പല രീതിയില്‍ ഉപയോഗപ്പെടുത്തിയെന്നിരിക്കാം. ചിലപ്പോള്‍ നല്ല ഉദ്ദേശത്തൊടെ അല്ലാതെയും. പിന്നെ നിങ്ങള്‍ അന്വേഷിച്ച് എത്തിച്ചേരുന്നത് ചിലപ്പോള്‍ നിങ്ങളെ തെറ്റുകളിലേക്ക് നയിക്കുന്ന പേജുകളിലായിരിക്കാം. നിങ്ങള്‍ ഇവിടെ നല്‍കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റ് എന്ന പൊതുസ്ഥലത്ത് പ്രദര്‍ശനമാകുകയാണെന്ന് ഒരു ബോധം നമ്മളില്‍ എപ്പോഴും ഉണ്ടായിരിക്കണം.
യ്യോ വായിച്ചിരുന്നു നേരം പോയി
എന്റെ പശുക്കളെ കറന്നില്ല
സ്റ്റ്റൊബറി വിളഞ്ഞു കാണും …
കൂടുന്നോ എന്റെ അയല്‍വാസിയായി?
ഫാം വില്ലെയിലെ മറ്റൊരു അഡിക്ട് !!