Kettuvallam (House boat)
Originally uploaded by Rameshng
ഈ ഫോട്ടോ കാണുമ്പോഴെല്ലാം എനിക്ക് 26 ആഗസ്ത് 2010 നു ഒരു മുഴുവന്‍ ദിവസം കുമരകത്തുനിന്ന് പുറപ്പെട്ട് വേമ്പനാട് കായലില്‍ ഒരു ദിവസം മുഴുവന്‍ ഹൌസ് ബോട്ടില്‍ ചിലവഴിച്ചതാണ് ഓര്‍മ്മ വരുന്നത്. ഒരു ചിരകാല അഭിലാഷം സാധിച്ചതിന്റേയും സന്തോഷം. മഴക്കാറ് നിറഞ്ഞ ഒരു ദിവസമായിരുന്നു അത്. പക്ഷേ ഞങ്ങള്‍ക്ക് വേണ്ടിയാണോ മഴ പെയ്തില്ല. നല്ല തണുത്ത കാറ്റ് വീശുവാന്‍ വേണ്ടി മാത്രം അല്പം മഴച്ചാറ്റല്‍ മാത്രം. നീണ്ടു നിവര്‍ന്നു കിടക്കുന്ന വേമ്പനാട്ട് കായലിന്റെ നെഞ്ചിലൂടെ ഒരു വട്ടം ചുറ്റിവരാന്‍ ഞങ്ങള്‍ കാലത്ത് മുതല്‍ വൈകുന്നേരം വരെ സമയമെടുത്തു.
ഇടക്ക് ബോട്ടിലെ ചേട്ടന്മാര്‍ നല്‍കിയ നല്ല കുത്തരിചോറും മീന്‍ കറിയും. ഇടക്ക് നല്ല ചായയും പഴം പൊരിയും..
എല്ലാം കൂടെ മനസ്സ് നിറഞ്ഞ ഒരു ദിവസം..