Happy Diwali – Festival of light
Originally uploaded by Rameshng
അങ്ങിനെ ഒരു പുതിയ ദീപാവലി.. പൊന്നൂസ് ജനിച്ചിട്ട് ആദ്യത്തെ ദീപാവലി. പൊന്നൂസ് പടക്കം പൊട്ടുമ്പോള്‍ പേടിക്കുമെന്ന് കരുതി പൊട്ടുന്നതൊന്നും വാങ്ങിയില്ലാര്‍ന്നു. പക്ഷേ, അയല്‍പ്പക്കത്തെ പടക്കം പൊട്ടിക്കല്‍ നമ്മള്‍ക്ക് നിര്‍ത്താന്‍ പറ്റില്ലല്ലോ. എല്ലാം കൂടി പൊന്നൂസിനൊരു പുത്തന്‍ അനുഭവം ആയിരുന്നു. പടക്കം പൊട്ടലില്‍ പൊന്നൂസ് ഒട്ടും പേടിച്ചില്ല എന്നതാണ് ഏറെ അത്ഭുതപ്പെടുത്തിയത്. എല്ലാം പുതിയത് കാണുന്നത് പോലെ ഓരൊ പ്രാവശ്യവും കമ്പിത്തിരിയും മത്താപ്പൂവും കത്തുമ്പോള്‍ അവള്‍ കണ്ണുവിടര്‍ത്തി കാണുകയായിരുന്നു. ഞങ്ങള്‍ വാങ്ങിച്ച കമ്പിത്തിരിയും മത്താപൂവും ചക്രവും തീര്‍ന്നിട്ടും പൊന്നൂസിന്റെ കണ്ണില്‍ തിളക്കം തീര്‍ന്നില്ലായിരുന്നു.
എന്റെ പൊന്നൂസിനു വേണ്ടി ആദ്യമായി എഴുതുന്നു..