വിഷു…2011


Vishu katta
Originally uploaded by Rameshng

ഇത്തവണയും വിഷു നാട്ടിലായിരുന്നു. പക്ഷേ കഴിഞ്ഞ തവണപോലെ അധികം പടക്കം ഇത്തവണ പൊട്ടിച്ചില്ല. അതുകൊണ്ടും അധികം കാശും ചിലവാക്കിയില്ല, പടക്കത്തിന്. പക്ഷേ, എല്ലാ വിഷുവിന്റേയും പോലെ കണികണ്ടു, അമ്മായിമാർ കാലത്ത് തന്നെ വിഷു കട്ടയും മാങ്ങാക്കറിയും ഉണ്ടാക്കി. ഈ വിഷുകട്ട തിന്നുക എന്നു പറഞ്ഞാൽ ഒരു പണിയാ.. ഒരു ടേസ്റ്റുമില്ലാത്ത് ഒരു ഐറ്റമാണ്. പിന്നെ ഉച്ചക്ക് നല്ല അടിപൊളി സദ്യ. എല്ലാവരും ഇലയിട്ട് ചമ്രം പടിഞ്ഞിരുന്ന് ഊണ് കഴിച്ചു. പിന്നെ ഉച്ചക്ക് ബാക്കിയുണ്ടായിരുന്ന പടക്കവും പൊട്ടിച്ച് അയലക്കത്തൊക്കെ ഇങ്ങിനെ കറങ്ങി നടന്നു.. 2011 ലെ വിഷു അങ്ങിനെ തീർന്നു. പൊന്നൂസിന്റെ രണ്ടാമത്തെ വിഷു,.. രണ്ട് വിഷുവിനും പൊന്നൂസ് നാട്ടിലുണ്ടായിരുന്നു. ഇത് പൊന്നൂസിനേയും കൂട്ടിയുള്ള നാട്ടിലേക്കുള്ള മൂന്നാമത്തെ യാത്രയുമാണ്. റോഡ് വഴി, നാട്ടിലേക്ക് ബാംഗളൂരിൽ നിന്നുള്ള രണ്ടാമത്തെ യാത്രയും..

ആദ്യത്തെ ദീപാവലി പൊന്നൂസിനോടൊത്ത്


Happy Diwali – Festival of light
Originally uploaded by Rameshng

അങ്ങിനെ ഒരു പുതിയ ദീപാവലി.. പൊന്നൂസ് ജനിച്ചിട്ട് ആദ്യത്തെ ദീപാവലി. പൊന്നൂസ് പടക്കം പൊട്ടുമ്പോള്‍ പേടിക്കുമെന്ന് കരുതി പൊട്ടുന്നതൊന്നും വാങ്ങിയില്ലാര്‍ന്നു. പക്ഷേ, അയല്‍പ്പക്കത്തെ പടക്കം പൊട്ടിക്കല്‍ നമ്മള്‍ക്ക് നിര്‍ത്താന്‍ പറ്റില്ലല്ലോ. എല്ലാം കൂടി പൊന്നൂസിനൊരു പുത്തന്‍ അനുഭവം ആയിരുന്നു. പടക്കം പൊട്ടലില്‍ പൊന്നൂസ് ഒട്ടും പേടിച്ചില്ല എന്നതാണ് ഏറെ അത്ഭുതപ്പെടുത്തിയത്. എല്ലാം പുതിയത് കാണുന്നത് പോലെ ഓരൊ പ്രാവശ്യവും കമ്പിത്തിരിയും മത്താപ്പൂവും കത്തുമ്പോള്‍ അവള്‍ കണ്ണുവിടര്‍ത്തി കാണുകയായിരുന്നു. ഞങ്ങള്‍ വാങ്ങിച്ച കമ്പിത്തിരിയും മത്താപൂവും ചക്രവും തീര്‍ന്നിട്ടും പൊന്നൂസിന്റെ കണ്ണില്‍ തിളക്കം തീര്‍ന്നില്ലായിരുന്നു.
എന്റെ പൊന്നൂസിനു വേണ്ടി ആദ്യമായി എഴുതുന്നു..

ഒരു മറക്കാനാവാത്ത ദിവസം


Kettuvallam (House boat)
Originally uploaded by Rameshng

ഈ ഫോട്ടോ കാണുമ്പോഴെല്ലാം എനിക്ക് 26 ആഗസ്ത് 2010 നു ഒരു മുഴുവന്‍ ദിവസം കുമരകത്തുനിന്ന് പുറപ്പെട്ട് വേമ്പനാട് കായലില്‍ ഒരു ദിവസം മുഴുവന്‍ ഹൌസ് ബോട്ടില്‍ ചിലവഴിച്ചതാണ് ഓര്‍മ്മ വരുന്നത്. ഒരു ചിരകാല അഭിലാഷം സാധിച്ചതിന്റേയും സന്തോഷം. മഴക്കാറ് നിറഞ്ഞ ഒരു ദിവസമായിരുന്നു അത്. പക്ഷേ ഞങ്ങള്‍ക്ക് വേണ്ടിയാണോ മഴ പെയ്തില്ല. നല്ല തണുത്ത കാറ്റ് വീശുവാന്‍ വേണ്ടി മാത്രം അല്പം മഴച്ചാറ്റല്‍ മാത്രം. നീണ്ടു നിവര്‍ന്നു കിടക്കുന്ന വേമ്പനാട്ട് കായലിന്റെ നെഞ്ചിലൂടെ ഒരു വട്ടം ചുറ്റിവരാന്‍ ഞങ്ങള്‍ കാലത്ത് മുതല്‍ വൈകുന്നേരം വരെ സമയമെടുത്തു.
ഇടക്ക് ബോട്ടിലെ ചേട്ടന്മാര്‍ നല്‍കിയ നല്ല കുത്തരിചോറും മീന്‍ കറിയും. ഇടക്ക് നല്ല ചായയും പഴം പൊരിയും..

എല്ലാം കൂടെ മനസ്സ് നിറഞ്ഞ ഒരു ദിവസം..

സോഷ്യല്‍ സൈറ്റുകളുടെ കാലം

ഇന്നും ഞാന്‍ ഫേസ് ബുക്കിലെ ഫാം വില്ലെയില്‍ ഒരു അഡിക്ട് ആയി തന്നെ കഴിയുന്നു.
എനിക്ക് വേണ്ടി ഒരു ഫാംവില്ലേ റീഹാബിലിറ്റേഷന്‍ സെന്റര്‍ വേണ്ടി വരും. ആരെങ്കിലും ഒരു ഫാംവില്ലേ റീഹാബിലിറ്റേഷന്‍ സെന്റര്‍ കണ്ടാല്‍ എന്ന അവിടെ കൊണ്ട് ചെന്ന് ചേര്‍ക്കണമേ. ഇന്ന് പ്രൊജക്ട് പ്ലാന്‍ ഉണ്ടാക്കാന്‍ മാനേജര്‍ വിളിച്ചപ്പോള്‍ ഒരു നിമിഷം ഞാനീ ബ്ലാക് ബെറി ഒന്ന് നട്ട് തീര്‍ത്തോട്ടെ എന്ന് മനസ്സില്‍ പറഞ്ഞ് അത് വൈകിച്ചു. ബ്ലാക് ബെറി ഫോണല്ല ഇഷ്ടാ.. ഫാം വില്ലെയില്‍ ബ്ലാക് ബെറി നടുന്ന കാര്യമാ.. എന്താ കഥ.

ഇത് സോഷ്യല്‍ സൈറ്റുകളുടെ കാലമാണ്. ഓര്‍കുട് കൊണ്ടുവന്നത് ഒരു വിപ്ലവമാണെന്ന് പറയാം. ഞാന്‍ ഉപയോഗിച്ച് തുടങ്ങിയത് ഓര്‍കുട്ടില്‍ നിന്നാണ്. പിന്നീട് പലതരം സോഷ്യല്‍ സൈറ്റുകളില്‍. പക്ഷേ, ഒന്ന് രണ്ട് കൊല്ലത്തിനിടയില്‍ ഈ സോഷ്യല്‍ സൈറ്റുകള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ജനങ്ങളില്‍ കൊണ്ട് വന്ന ഒരു വലിയ മാറ്റമാണ്. ഇത് ഞാന്‍ കൂടുതല്‍ ഇതുമായി ബന്ധപ്പെട്ടതായതുകൊണ്ടാണെന്ന് ചിലപ്പോള്‍ തോന്നിയിരുന്നു. പക്ഷേ, കമ്പ്യൂട്ടറും ഇന്റ്റര്‍നെറ്റുമായി വളരെക്കുറച്ച് മാത്രം ബന്ധമുള്ള മിക്കവരും ഇന്ന് ഫേസ് ബുക്കിലും ഓര്‍ക്കുട്ടിലും കാണുന്നു. പലരേയും ഇന്റര്‍നെറ്റിലേക്ക് ആകര്‍ഷിക്കുന്ന ഒരു വസ്തുതയാണ് ഈ ഓര്‍ക്കുട്. ആദ്യമാദ്യം ഫേസ് ബുക്കില്‍ കയറിയപ്പോള്‍ എനിക്ക് ഒരു വല്ലാത്ത അപരിചിതത്വം തോന്നിയിരുന്നു. പക്ഷേ, ഇതിലെ ചില ആപ്ലിക്കേഷനുകള്‍ മികച്ചവയാണ്. ഒരു നല്ല ഇന്റര്‍നെറ്റ് ബാന്‍‌ഡ് വിഡ്ത് ഉള്ളയാള്‍ക്ക് ഫേസ് ബുക്ക് ഒരു ടൈം പാസിന് നല്ല സ്ഥലമാണ്. കുത്തിയിരുന്ന് ഒരു പാട് കാര്യങ്ങള്‍ ആസ്വദിക്കാം. കൂടാതെ ജാവ അടിസ്ഥാനമാക്കിയുള്ള ഈ സൈറ്റില്‍ ഒരു നല്ല യൂസര്‍ ഫ്രണ്ട്‌ലി അനുഭവം ഏത് ഉപയോക്താവിനും നല്‍കുന്നു.

പിന്നെ വളരെയധികം ഇതിനകം പ്രശസ്തമായി കഴിഞ്ഞ മറ്റൊന്നാണ് ട്വിറ്റര്‍. ഒരു സോഷ്യല്‍ സൈറ്റ് എന്ന പദവി ഇതിനു നല്‍കാന്‍ കഴിയില്ല. പക്ഷേ, ഒരു കൂട്ടത്തില്‍ ഒരു പാട് ഇരുന്ന് സംസാരിക്കുന്ന ഒരു അനുഭവമാണ് ട്വിറ്റര്‍. നിങ്ങള്‍ ഫോളൊ ചെയ്യുന്നവരുടെ സംസാരം നിങ്ങള്‍ക്ക് കേള്‍ക്കാം , നിങ്ങളെ ഫോളോ ചെയ്യുന്നവര്‍ക്ക് നിങ്ങള്‍ പറയുന്നത് കേള്‍ക്കാം. ഒരു പ്രക്ഷേപണമില്ലാത്ത് ആകാശവാണി പോലെയാണ് ട്വിറ്റര്‍. ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ നിമിഷനേരങ്ങള്‍ കൊണ്ട് പല കാതുകളിലും ഇന്റര്‍നെറ്റ് കാതുകളില്‍ എത്താന്‍ പാകത്തിന് ട്വിറ്റര്‍ ഇന്ന് വളര്‍ന്ന് കഴിഞ്ഞു. ഈയിടെയായി ക്യാബിനെറ്റ് മന്ത്രി ശശി തരൂര്‍ നടത്തിയ ചില ട്വിറ്റര്‍ പരാ‍മര്‍ശങ്ങള്‍ വളരെയധികം വിവാദമായിരുന്നു. ഇന്റര്‍നെറ്റുമായി ഒരു സാമാന്യം വിവരമുള്ള ഒരു സാധാരണക്കാരനെ ആ‍കര്‍ഷിക്കാന്‍ ഇതൊക്കെ മതി.

പക്ഷേ ഇന്റര്‍നെറ്റിലെ എന്തിനേയും പോലെ ഈ സോഷ്യല്‍ സൈറ്റുകള്‍ക്കും ധാരാ‍ളം ദോഷവശങ്ങള്‍ ഉണ്ട്. ഒന്ന് നിങ്ങള്‍ പ്രതീക്ഷിക്കാത്തതോ അല്ലാതേയുള്ള ആളുകളെ നിങ്ങള്‍ കണ്ടുമുട്ടാം. നിങ്ങള്‍ അറിയാ‍തെ തന്നെ നിങ്ങളുടെ ധാരാളം സ്വകാര്യവിവരങ്ങള്‍ നിങ്ങള്‍ ഈ സൈറ്റുകളില്‍ പങ്കുവക്കുന്നുണ്ടാവാം. നിങ്ങളുടെ ജനന തിയതി, നിങ്ങളുടെ ഹോബികള്‍, ഇഷ്ടപ്പെട്ട വസ്തുക്കള്‍ , ആളുകള്‍. ആത്മാര്‍ഥമായി ഇതെല്ലാം ചെയ്യുന്ന ഒരാളുടെ വിവരങ്ങള്‍ മറ്റു പലരും പല രീതിയില്‍ ഉപയോഗപ്പെടുത്തിയെന്നിരിക്കാം. ചിലപ്പോള്‍ നല്ല ഉദ്ദേശത്തൊടെ അല്ലാതെയും. പിന്നെ നിങ്ങള്‍ അന്വേഷിച്ച് എത്തിച്ചേരുന്നത് ചിലപ്പോള്‍ നിങ്ങളെ തെറ്റുകളിലേക്ക് നയിക്കുന്ന പേജുകളിലായിരിക്കാം. നിങ്ങള്‍ ഇവിടെ നല്‍കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റ് എന്ന പൊതുസ്ഥലത്ത് പ്രദര്‍ശനമാകുകയാണെന്ന് ഒരു ബോധം നമ്മളില്‍ എപ്പോഴും ഉണ്ടായിരിക്കണം.

ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍

എന്റെ സങ്കടങ്ങള്‍ ഞാന്‍ ആരോട് പറയും?

എന്നും സങ്കടങ്ങള്‍ മാത്രം പറയാന്‍ ചെല്ലുമ്പോള്‍ ദൈവം പറയുന്നു,

എനിക്കിത് കേട്ട് മതിയായി എന്ന്..

നിനക്ക് സങ്കടമല്ലാതെ മറ്റൊന്നുമില്ലേ പറയാന്‍..

നിന്നേപ്പോലെ ഒരായിരം ആളുകളുടെ സങ്കടങ്ങള്‍ ഞാന്‍ ദിവസവും കേള്‍ക്കുകയാണ്..

ആ പടിവാതിലിലും എനിക്കൊരു ആശ്രയമില്ലായിരുന്നു..
ഞാന്‍ ഇറങ്ങി നടന്നു..

പ്രതീക്ഷിച്ച വാതിലുകളെല്ലാം പാതി തുറന്ന്

എന്നെ കണ്ട് അടയുന്നതേഎനിക്ക് കാണാന്‍ കഴിയുന്നുണ്ടായിരുന്നുള്ളൂ..

അതിനുള്ള കാരണങ്ങള്‍ എനിക്കറിയില്ലായിരുന്നു..

സത്യത്തില്‍ ഞാന്‍ ഒരു ആശ്രയം കണ്ടെത്താന്‍ അര്‍ഹനല്ലേ?

എനിക്കാരുമില്ലേ ഇവിടെ ഒരു ആശ്രയം തരാന്‍..

അപ്പോള്‍ ഞാനൊരു ചോദ്യം കേട്ടു..

നീയതിന് അര്‍ഹനാണൊ?

ഞാനതിന് അര്‍ഹനാണെന്നോ?

ഇതെന്തൊരു ചോദ്യമാണ്?

ഈ ലോകത്ത് എന്നെപ്പോലെ വേറെ ആരുമില്ലേ?

എന്തിനിങ്ങനെ ഒരു ചോദ്യം..
പിന്നെയൊരുമൊരു ചോദ്യം..

നീ ചോദ്യത്തില്‍ നിന്ന് മാറിപ്പോകുന്നു..

ഉത്തരം മുട്ടൊമ്പോഴുമ്പോഴുള്ള മുട്ടാന്യായങ്ങള്ളല്ല…

ഉത്തരാണിവിടെ പ്രസക്തം..
ഞാന്‍ അവിടെ അന്തിച്ചു നിന്നു..

എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ വീണു..

അവസാനത്തെ ആയുധം..

സത്യത്തില്‍ ഇത് ഒരു പരിതാപകരമായ അവസ്ഥയാണോ,

അതോ സത്യത്തില്‍ ഒരു അവസായ ആയുധമാണൊ?
മനസ്സിന്റെ താളം തെറ്റിതുടങ്ങിയിരുന്നു..

എനിക്ക് ഉത്തരം ഇല്ലായിരുന്നു…

ഉത്തരം കണ്ടെത്താന്‍ എന്റെ മനസ്സ് കൊതിച്ചിരുന്നു..

പക്ഷേ, ഞാന്‍ അതിന് സമ്മതിച്ചില്ല..

2009 ലെ ഓണം.


Pookalam_Onam2009_BLG
Originally uploaded by Rameshng

ഏറെ കാലത്തിനു ശേഷം അമ്മയും എല്ലാം കൂടിയ ഒരു ഓണത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തനുള്ള പൂക്കളം. അന്ന് രാവിലെ എല്ലാവരും ഉണ്ടായിരുന്നു ഈ പൂക്കളം ഇടാന്‍. ഡിസൈന്‍ ചെയ്തത് പാറു, പിന്നെ കളര്‍ കോമ്പിനേഷന്‍ ഞാന്‍, കളം ഔട് ലൈന്‍ കിച്ചു, ഞാന്‍, പൂക്കളമിട്ടത് എല്ലാരും കൂടെ കുട്ടന്‍ , ദിനേശ്, കിച്ചു, പാറു, പിന്നെ ഞാനും.. ഇടുമ്പോള്‍ ഇത്രയും നന്നാവുമെന്ന് തോന്നിയില്ല. പക്ഷേ, ഇട്ട് കഴിഞ്ഞപ്പോള്‍ ഒരു നല്ല സന്തോഷം. പിന്നെ അത് കഴിഞ്ഞ് കുളിച്ച് ഓണക്കോടിയുമുടുത്ത് എല്ലാരും. ഒരു വശത്ത് അമ്മമാര്‍ സദ്യയുടെ കാര്യങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. പിന്നെ ഒരു കിടിലന്‍ സദ്യ. അങ്ങിനെ ഓണം അടിപൊളി.
ഈ ഓണം എന്റെ പാറുവിന് സമ്മാനമായി.

ഫേസ് ബുക്കും ഫാംവില്ലേയും പിന്നെ ഞാനും…

ഫേസ് ബുക്കില്‍ ഞാനും കൂടി. ഓര്‍ക്കുട്ട് വിട്ട് ഇതിനകത്ത് തന്നെ താമസം. സോഷ്യല്‍ സൈറ്റുകളില്‍ ആളുകള്‍ എങ്ങിനെ അഡിക്ട് ആകുന്നു എന്ന് ഇപ്പോള്‍ മനസ്സിലായി. ഫാം വില്ലെയില്‍ ദിവസവും ഓരോന്ന് നട്ട് വിളവെടുക്കുമ്പോള്‍ എന്താണ് അതിന്റെ പിന്നിലെ വികാരം എന്ന് മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു നോക്കി. ഞാന്‍ ഒരിക്കലും ഒരു കര്‍ഷകന്‍ ആകില്ലായിരുന്നു എന്നെന്നിക്കറിയാം. പിന്നെ ഒരു പക്ഷേ മത്സര സ്വഭാവമായിരിക്കാം. അയല്‍ക്കാരന്റെ പാടത്തും പറമ്പിലും കേറി ഇറങ്ങി അവിടെ എന്തൊക്കെ ഉണ്ടെന്നറിയാനുള്ള ഒരു ആകാംക്ഷ. പിന്നെ ഓരോ പ്രാ‍വശ്യവും വിളയെടുത്ത് കഴിഞ്ഞ് വിറ്റു കാശു കിട്ടുമ്പോഴുമ്പോഴുള്ള ഒരു സംതൃപ്തി. അങ്ങിനെ പോകുന്നു കാരണങ്ങള്‍.

ഇന്നലെ രാത്രി എന്റെ സ്വപ്നങ്ങളില്‍ മുഴുവന്‍ ഫാം വില്ലെ ആയിരുന്നു. ഞാന്‍ അതിനകത്ത് ഒരു പണക്കാരനായി. ആര്‍ക്കുമറിയാത്ത കാശുണ്ടാക്കാവുന്ന ഒരു വിദ്യ എനിക്ക് പിടികിട്ടി അത്രെ. പിന്നെ അങ്ങിനെ അയല്‍ക്കാരെ എല്ലാം ചേര്‍ത്ത് ഞാന്‍ ഒരു പണക്കാരനായി. പക്ഷേ നേരം വെളുത്ത് സ്ട്രോബറി കൊയ്യാന്‍ വന്നപ്പോള്‍ എന്റെ കയ്യിലുള്ള 13രൂപ കണ്ടപ്പോള്‍ ആ സ്വപ്നത്തെ ഓര്‍ത്ത് സങ്കടപ്പെട്ടു. ഈ സ്വപ്നവും കൂടി കഴിഞ്ഞപ്പോള്‍ ഒന്നു കൂടെ തോന്നി. വല്യ പണക്കാരനാകാനുള്ള മോഹമാണോ ഈ ഫാംവില്ല അഡിക്ഷന്റെ പിന്നില്‍? ആ അതും ഒന്ന് തന്നെ.. പിന്നെ മീന്‍ വളര്‍ത്തുന്ന ഹാപി അക്വേറിയം അതും ഒരു തരത്തില്‍ എന്നെ ഇവിടെത്തന്നെ പിടിച്ചു നിര്‍ത്തുന്നു. ഇത് എഴുതുമ്പോഴും എന്റെ മീനുകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ സമയമായി എന്ന ചിന്ത എന്നെ വലട്ടുന്നു. എന്റെ ടാങ്ക് വൃത്തിയാക്കാനും സമയമായി. എന്തായാലും ഈ എന്റെ ദിവസങ്ങള്‍ ഫേസ് ബുക്കും, ഫാം വില്ലെയും, അക്വേറിയവുമായി പോകുന്നു.

സ്വാതന്ത്ര്യദിനവും മഴയും.

സ്വാതന്ത്ര്യദിനപ്രഭാതത്തില്‍ എന്നെ ഉണര്‍ത്തിയത്

നിര്‍ത്താതെ പെയ്യുന്ന മഴയുടെ താളമായിരുന്നു

പുറത്ത് ആരോ കാലത്ത് തന്നെ വെള്ളം കോരിയൊഴിക്കുന്നു,

എന്ന് ചിന്തിച്ച് എഴുന്നേറ്റ് പുറത്തേക്ക് നോക്കിയ ഞാന്‍ കണ്ടത്

തല്ലിത്തകര്‍ത്തുപെയ്യുന്ന മഴയെയായിരുന്നു.

പുലര്‍ച്ചേ എപ്പോഴോ മഴ തുടങ്ങിയിരുന്നു

കൂളര്‍ എന്നെ തണുപ്പിച്ചിരുന്നു, നന്നായിട്ട്.

അതുകൊണ്ട് തന്നെ ഞാന്‍ നന്നായി ഉറങ്ങിപ്പോയിരുന്നു.

ഞാന്‍ ഒരു വട്ടം ചിന്തിച്ചുപോയി ,

ഈ മഴ എന്താ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കീഴിലായിരുന്നോ?

സ്വാതന്ത്ര്യം കിട്ടിയിട്ട്, ഇന്ന് തല്ലിത്തൊഴിച്ച് പെയ്യുന്നത്?

എന്തായാലും എന്റെ മനസ്സ് ഒന്ന് തണുത്തു..

ദുഃഖവും ജോലിഭാരവും നിറഞ്ഞ മനസ്സിനൊരാശ്വാസം പോലെ

എന്റെ സങ്കടത്തിനൊപ്പം പ്രകൃതി ഒപ്പം കരഞ്ഞതാണൊ?

എന്തായാലും സാരമില്ല..കൂടെ ആരെങ്കിലുമുണ്ടെന്നൊരും സമാധാനം..

ഞാന്‍ പതുക്കെ ഒരു ചായ തിളപ്പിച്ച് ചൂടോടെ

മഴക്കൊപ്പം ആസ്വദിച്ചു..

ചൂടുചായയും തണുത്ത മഴയും…

പക്ഷേ, ചുട്ടുപൊള്ളുന്ന സൂര്യന്‍ വീടിന്റെ ചുമരുകളെ ഇത്ര പൊള്ളിച്ചിരുന്നതുകൊണ്ട്, നിര്‍ത്താതെപെയ്യുന്ന ഈ മഴയും അതിനെ തണുപ്പിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

പക്ഷേ, സ്വാതന്ത്ര്യം കിട്ടിയ ഈ മഴയെ എല്ലാവരുടേയുമൊപ്പംഞാനും നന്നായി ആസ്വദിച്ചു..

ഡെല്‍ഹിയില്‍ ഇന്നും മഴ പെയ്തില്ല

ഡെല്‍ഹിയില്‍ ഇന്നും മഴ പെയ്തില്ല
കാര്‍മേഘങ്ങള്‍ ഇന്ന് വല്ലാതെ മാനത്ത് കനത്തിരുന്നു.
ഒരു നല്ല മഴ ഞാന്‍ പ്രതീക്ഷിച്ചു.
ഒന്ന് പെയ്തിരുന്നെങ്കില്‍
ഭൂമി ഒന്ന് തണുത്തിരുന്നെങ്കില്‍
മഴക്ക് വേണ്ടി ഞാന്‍ കൊതിച്ചിരുന്നു

പക്ഷേ, ഡെല്‍ഹിയുടെ നിലങ്ങളെ മഴ അനുഗ്രഹിച്ചിരുന്നില്ല
കാര്‍മേഘങ്ങള്‍ കാട്ടി കൊതിപ്പിച്ചിരുന്നു
ഇന്നും അത് തന്നെ സംഭവിച്ചു
മഴക്കാറ്റുക്കള്‍ മഴയുടെ സുഗന്ധംകൊണ്ട്
ഭൂമിയെകൊതിപ്പിച്ച് കൊണ്ടേയിരുന്നു
പക്ഷേ, അവക്ക് എന്റെ നെറ്റിയില്‍ ഒലിച്ചിറങ്ങിയ
വിയര്‍പ്പിനെ മാത്രമേ ശമിപ്പിക്കാന്‍ പറ്റിയിരുന്നുള്ളു,
എന്റെ മഴക്കു വേണ്ടിയുള്ള ദാഹത്തെയല്ല.

മഴ എന്റെ ഓര്‍മ്മകളില്‍ ഒരു കുളിര്‍മായി
മാത്രം നിലനിന്നു..

എന്റെ കൂട്ടുകാര്‍ മഴയത്ത് നിന്നു കൊണ്ട് എന്നെ വിളിച്ചിരുന്നു..
അവര്‍ പറയുന്നു അവിടെ മഴ താണ്ഡവമാടുന്നു എന്ന്..
അവിടെ വെള്ളപ്പൊക്കമത്രേ.. മഴ ഇത്തവണ കൂടുതലത്രേ..
പക്ഷേ, എനിക്ക് വേണ്ടി മാത്രം മഴ എന്തേ പെയ്തില്ല?
പ്രകൃതി എനിക്ക് നല്‍കിയ ശിക്ഷയാണോ ഇത്..
എനിക്ക് മാത്രമോ..

ഇന്നും ഡെല്‍ഹിയുടെ മണ്ണിനെ മഴ അനുഗ്രഹിച്ചില്ല.
ഇനിയും മറ്റൊരു നാളേക്ക് വേണ്ടി എന്നത്തേയും പോലെ..
മഴ വരും ഇവിടെയും പെയ്യും..
ഞാനും മഴയത്ത് നനയും..
ഞാന്‍ കാത്തിരിക്കുന്നു..