The day I go back to my ghar

It’s the day which I go back my ghar…
That’s the day which we all go…

While I want to  to conquer the entire world ..
I just want to go back to ghar at the end…

While I want everything to be right..
I just want to go back to ghar at the end…

While I want to race first..
I just want to go back to ghar at the end…

While I want money and money and money…
I just want to go back to ghar at the end…

While I want success and success and success…
I just want to go back to ghar at the end…

While I want happiness and happiness and happiness…
I just want to go back to ghar at the end…

Because it’s the ghar make me everything…
That’s my destiny …
That’s me….
That’s my soul….

വേവലാതികൾ


Mullankuzhi
Originally uploaded by Rameshng

തിരക്കിലും അവൻ ഒറ്റക്കായിരുന്നു.
എല്ലാവരും ചിരിക്കുകയായിരുന്നു..
അവനും ചിരിക്കുന്നുണ്ടായിരുന്നു..
അകത്ത് കരഞ്ഞു കൊണ്ട് ,..

പുറത്ത് നല്ല മഴ കാറും കോളുമായിരുന്നു
അവന്റെ മനസ്സിലും
മുന്നോട്ടുള്ള വഴിയെക്കുറിച്ച്
അവന്റെ മനസ്സ് വേവലാതിപ്പെട്ടിരുന്നു.

മറ്റൊരു ദീപാവലി കൂടി


Diwali Fire crackers 1
Originally uploaded by Rameshng

ഒരു ദീപാവലി കൂടി കടന്നു പോയി. ഇത്തവണ ദീപാവലിക്ക് ആഘോഷങ്ങൾ ഇല്ലായിരുന്നു. നാട്ടിൽ നിന്നും യാത്ര കഴിഞ്ഞ് എത്തിയതേ ഉള്ളൂ.

വിമാനങ്ങളിലൂടെയുള്ള യാത്ര


The touching point from Mumbai Airport
Originally uploaded by Rameshng

രണ്ടാഴ്ച കൊണ്ട് നാലു മെട്രോ സിറ്റികൾ കറങ്ങിയുള്ള ഒരു തിരക്കുള്ള ഒഫീഷ്യൽ യാത്ര. ഒന്നിടവിട്ടിട്ടുള്ള ദിവസങ്ങളിലുടെയുള്ള വിമാനയാത്രകൾ. പല കാലാവസ്ഥകൾ. ഇതാണ് 2012 ജൂൺ മാസത്തിന്റെ ബാക്കിപത്രം.
ആദ്യം മുംബൈ നഗരത്തിന്റെ ഉഷ്ണമുള്ള ചൂട്, പിന്നീട് ഡെൽഹിയിലെ വരണ്ട ചൂട്. ഡെൽഹിയിലെ ചൂടും തണുപ്പും എന്നും എനിക്കൊരു ഗൃഹാതുരത്വമുള്ള ഒന്നാണ്. ഡെൽഹിയിലെ ചൂടിനു ഒരു അഗ്നിയുടെ അടുത്തു നിൽകുന്ന പ്രതീതി തരുന്ന ചൂടാണ്. പിന്നീട് കൊൽക്കത്തയിലെ ചാറ്റൽ മഴയിലുടെയുള്ള നടത്തം. തിരക്കുള്ള മാർക്കറ്റുകൾ. അവസാനം ചെന്നൈയിലേക്ക്.. ഉഷ്ണത്തോടെയുള്ള ചൂടിന്റെ വരവേല്പ് വീണ്ടും. തിരിച്ച് ബാംഗളൂർ എത്തിയപ്പോൾ ദൈവത്തിന് നന്ദി പറഞ്ഞു.
ദൈവം ബാംഗളൂരിന്റെ ഒരു ഉദ്യാനനഗരിയായിത്തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതൊരു നല്ല യാത്രയായിരുന്നു.

നന്ദി ഹില്ലിലെ ഒരു വൈകുന്നേരം


Sunset at NandiHills Bangalore
Originally uploaded by Rameshng

കഴിഞ്ഞ ശനിയാഴ്ച ഒരു ചെറിയ ലോംഗ് ഡ്രൈവിനായി ഞാനും പാറുവും ഇറങ്ങിത്തിരിച്ച് എത്തിയതാണ് നന്ദി ഹില്ലിലേക്ക്. ഉച്ചക്ക് ഊണും കഴിഞ്ഞ് ഇറങ്ങി. തിരക്ക് കുറഞ്ഞ റോഡ് നോക്കി മാരത്തഹള്ളിയിൽ നിന്ന് തിരിച്ചത് ഔട്ടർ റിംഗ് റോഡ് വഴി, എയർപോർട്ട് റോഡിലേക്ക്. ബാംഗളൂരിൽ ചൂടു കൂടി തുടങ്ങിയിരുന്നു. എയർപോർട്ട് റോഡിൽ ടോൾ പിരിവും തുടങ്ങി. ഒരു മുപ്പത് കിലോമീറ്റർ നീങ്ങുന്നതു വരെ നല്ല ട്രാഫിക്ക് കിട്ടി. അധികവും ഫ്ലൈ ഓവർ പണികൾ കാരണം. എയർപോർട്ടിനടുത്തെത്താറായപ്പോഴേക്കും നല്ല തിരക്ക് കുറഞ്ഞു. സൈഡിൽ നിർത്തി ഒരു കരിക്കും കുടിച്ച് യാത്ര തുടർന്നു. നന്ദി ഹില്ലിലേക്ക് ബാംഗളൂർ എയർപൊർട്ട് കഴിഞ്ഞ് ഒരു 6 കിലോമീറ്റർ കഴിയുമ്പോൾ എൻ.എച്ച്.4 ൽ നിന്ന് ഇടത്തോട്ട് തിരിയണം. അവിടെ നിന്ന് ഒരു 25 കി.മി കൂടി. പക്ഷേ, ഇടത്തോട്ട് തിരിഞ്ഞ് കഴിഞ്ഞപ്പോഴേ വഴി ശരിക്കും ഒരു ഗ്രാമപ്രദേശം പോലെ ആയി. സിറ്റിയിൽ നിന്ന് ഇത്ര അടുത്ത് ശാന്തമായ നല്ല സ്ഥലമുണ്ടെന്ന് അത്ഭുതം തോന്നി. വശങ്ങളിൽ മുന്തിരിത്തോട്ടങ്ങൾ, റോഡരുകിൽ മഞ്ഞപ്പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന മരങ്ങൾ. എന്ത് കൊണ്ടും അടിപൊളി യാത്ര. വഴിയരുകിൽ ആളുകൾ ചെറിയ ചെറിയ കുട്ടയുമായി മുന്തിരി വിൽക്കാനും നിൽക്കുന്നുണ്ട്. അകലേ നന്ദി ഹില്ലാണെന്ന് തോന്നുന്നു, കാണാമായിരുന്നു. പിന്നീട് ഒരു 10 കി.മി ദൂരമുള്ളപ്പോൾ മലകയറ്റം തുടങ്ങി. നല്ല ഹെയർ പിൻ വളവുകൾ ഉള്ള മലകയറ്റം, ഉയർത്തിലേക്ക് പോയി കൊണ്ടിരുന്നു. അൽപ്പ സമയം മുൻപ് സിറ്റിയിലെ കിടിലൻ ബഹളങ്ങൾക്കിടയിൽ നിന്ന് ഇപ്പോ ശാന്ത സുന്ദരമായ തണുപ്പുള്ള ഒരു മലകയറ്റം. അങ്ങിനെ നന്ദി ഹില്ലിന്റെ മുകളിൽ എത്തി. ധാരാളം കടകൾ. ഒരു ചായയും മുളക് ബജ്ജിയും കഴിച്ച് ഞങ്ങൾ വ്യൂ പോയിന്റിലേക്ക് നീങ്ങി. ഒരു ചെറിയ അമ്പലവും,അതിനപ്പുറം പാറകൾക്ക് മുകളിൽ നിന്ന് ദൂരക്കാഴ്ച. ശരിക്കും അടിപൊളി. സൂര്യൻ അസ്ഥമിക്കാറായി. അതിനിടക്ക് അവിടെ ഒരു ഒച്ചയും ബഹളവും. പോലീസുകാർ ഓടുന്നു. അവിടെ സുയിസൈഡ് പോയിൻറ്റിൽ നിന്ന് ആരോ എടുത്ത് ചാടിയത്രേ. അവിടെ നിന്ന് പോലിസുകാരും ചില ആളുകളും ചേർന്ന് കയറെല്ലാം ഇട്ട് താഴേക്കിറന്നുത് കണ്ടു. പക്ഷേ, ആളേക്കിട്ടിയോ എന്തോ, കുറച്ച് കഴിഞ്ഞ് എല്ലാവരും തിരിച്ചുപോകുന്നതാണ് കണ്ടത്. ആ സമയം കൊണ്ട് സൂര്യൻ പടിഞ്ഞാറ് അസ്തമിക്കാറായി. ശരിക്കും കാണേണ്ട ഒരു സൂര്യാസ്തമനം തന്നെയാണ് അത്. അങ്ങിനെ ഇരുട്ടയി തുടങ്ങിയപ്പോൾ ഞങ്ങൾ പതുക്കെ അവിടെ നിന്ന് പുറപ്പെട്ടു. ഒരു അപ്രതീക്ഷിത നല്ല യാത്രയുടെ ഓർമ്മയുമായി ഞങ്ങൾ മലയിറങ്ങി.

കിഴുന്ന കടപ്പുറത്ത് ഒരു സായാഹ്നം..


Sunset at Kizhunna beach, Kannur
Originally uploaded by Rameshng

15-ജനുവരി-2012
കണ്ണൂരിലെ യാത്രയിലെ രണ്ടാം ദിവസം.. വളരെ മനോഹരമായ ഒരു സായാഹ്നം. പാറുവുമൊന്നിച്ച് സൂര്യാസ്തമനം കണ്ട് ഒരു പാട് നേരമിരുന്നു. കണ്ണൂരിലെ കല്യാണവീട്ടിലെ തിരക്കെല്ലാം ഒഴിഞ്ഞ് വൈകുന്നേരം ആളൊഴിഞ്ഞ കടപ്പുറത്ത്, സൂര്യൻ പതുക്കെ ചക്രവാളത്ത് മറയുന്നത് നോക്കിയിരിക്കുമ്പോൾ, ജീവിതത്തിലെ മറക്കാവാനാവാത്ത ഒരു സായാഹ്നമായി അത് മാറുകയായിരുന്നു..

ഒരിക്കൽക്കൂടി ലാൽബാഗ് ഫ്ലവർഷോ


buddist temple replica with flowers at Lalbagh flowershow January 2012 1617
Originally uploaded by Rameshng

ഈ വർഷം ഒരിക്കൽക്കൂടി ലാൽബാഗ് ഫ്ലവർഷോയിലേക്ക് .. പടം പിടുത്തം കമ്പം കൂടി നിൽക്കുന്ന ഈ സമയത്ത് ഇത്തവണയും ഒരു പാട് നല്ല ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞു.. ഇത്തവണ പ്രധാന ആകർഷണം, ബുദ്ധക്ഷേത്രമാണ്. ബുദ്ധക്ഷേത്രവും, ബുദ്ധപ്രതിമയും ലാൽബാഗിലെ ഗ്ലാസ് ഹൗസിന്റെ നടുത്തളത്തിൽ. വശത്ത് ഒരു പൂച്ചട്ടിയിൽ നിന്ന് ഒഴുകുന്ന പൂക്കളുടെ ഒരു ദൃശ്യം. ആകെ മൊത്തം പൂക്കളുടെ പ്രദർശനം ഇത്തവണ കുറവായിരുന്നു. എന്നാലും എന്നത്തേയും പോലെ ഒരു നല്ല ഫ്ലവർഷോ..

എന്റെ ഏകാന്തതകൾ മോഷണം പോയി


Awaiting the rain
Originally uploaded by Rameshng

എനിക്ക് അൽപ നേരം ഒറ്റക്ക് നടക്കാൻ കൊതിയാകുന്നു. ഒറ്റക്ക് നടക്കാൻ ഞാൻ മറന്നു പോയി. എന്റെ ഏകാന്തതകൾ ആരോക്കെയോ ചേർന്ന് മോഷ്ടിച്ചു. ഞാൻ ഒറ്റക്ക് നടന്നിരുന്ന വീഥികളും, പുഴയോരങ്ങളും, കടൽത്തീരങ്ങളും എവിടെ. ജീവിതത്തിന്റെ ആകാംക്ഷകളും, ആശങ്കകളും, സ്വപ്നങ്ങളും എന്റെ ചുറ്റും എപ്പോഴും നിൽക്കുന്നു. അവർ എന്നെ ഒറ്റക്ക് നടക്കാൻ സമ്മതിക്കുന്നില്ല. എന്നോട് പോലും സംസാരിക്കാതെ അല്പ നേരം മാറിയിരിക്കാൻ കൊതിയാകുന്നു.

കൂർഗ് യാത്ര… ഒരു തണുത്ത നല്ല അനുഭവം ….


Irupu Falls 3
Originally uploaded by Rameshng

വളരെ നാളുകൾക്ക് ശേഷമാണ് പണ്ടത്തെ കൂട്ടുകാർ എല്ലാം ഒത്ത് കൂടി ഒരു ട്രിപ്പ് പ്ലാൻ ചെയ്തത്. ബാംഗളൂർ എത്തിയതിനുശേഷം ഇങ്ങിനെ ഒരു യാത്ര ആദ്യമായിട്ടാണ്. ഇത് പ്ലാനിംഗ് വന്നത് ഒരിക്കൽ ശിവപ്രസാദിന്റെ വീട്ടിൽ പോയപ്പോഴാണ്. ഒന്നിച്ച് ഡെൽഹിയിൽ ജോലി ചെയ്തവരിൽ മിക്കവാറും എല്ലാവരും ഇപ്പോൾ ബാംഗളൂർ ഒരു വിധം സെറ്റിൽഡ് ആയ അവസ്ഥയിലാണ്. കുട്ടി പ്രാരാംബ്ദങ്ങളുമായി അങ്ങിനെ പോകുന്നു. എല്ലാവരുടേയും ജീവിതം ഏകദേശം ഒരു പോലെ. ഓഫീസ്, വീട്, നാട്.. പിന്നേ ഫോൺ കാളുകൾ..അങ്ങിനെ. അങ്ങിനെ ഇരിക്കുമ്പോൾ വീക്കെന്റുകളിൽ ഒത്തുകൂടുന്ന അപൂർവ്വം സന്ദർഭങ്ങളിൽ ഉരുത്തിരിഞ്ഞ ഒരു ആശയമായിരുന്നു രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന ഒരു യാത്ര. ഓഫീസ് തിരക്കുകൾ മാറ്റി വച്ച്, എല്ലാം മറന്ന് സമാധാനമായി രണ്ടു മൂന്നു ദിവസം. അങ്ങിനെ ഉരുത്തിരിഞ്ഞ് വന്ന ആശയമായിരുന്നു കൂർഗ് യാത്ര.

പിന്നെ ദിവസം തിരുമാനിച്ചു. എല്ലാവർക്കും സൗകര്യമായി ദിവസം തന്നെ തീരുമാനിച്ചു. അങ്ങിനെ ജൂലൈ അവസാന വാരം തന്നെ തീരുമാനിച്ചു. വെള്ളിയാഴ്ച എല്ലാവരും അവധിയെടുത്തു. അങ്ങിനെ വ്യാഴം രാത്രി തിരിക്കാൻ തീരുമാനിച്ചു. പിന്നെ ഫേസ്ബുക്കിൽ ഒരു പേജ് നിർമ്മിച്ച് ആസൂത്രണം തുടങ്ങി. എണ്ണമെടുത്ത് വന്നപ്പോൾ മൊത്തം എട്ട് കുടുംബങ്ങൾ ആയി. പിന്നീട് അവസാനനിമിഷത്തിൽ അത് അഞ്ച് കുടുംബമായി ചുരുങ്ങി. അങ്ങിനെ കൂർഗിൽ ഒരു ഹോം സ്റ്റേയും ബുക്ക് ചെയ്തു. ഒരു 24 സീറ്റർ വണ്ടിയും ബുക്ക് ചെയ്തു.
യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ,രൊരു ചെറിയ പ്രശ്ന്മായി. ബുക്ക് ചെയ്തിരുന്ന വണ്ടി എടുക്കുന്നതിനു മുൻപേ കേടായി. പിന്നെ ഇടി പിടീന്ന് എല്ലാവരും കൂടി തീരുമാനിച്ച് സ്വന്തം വണ്ടികളിൽ പോകാൻ തീരുമാനിച്ചു. അങ്ങിനെ മൂന്ന് കാറുകളിലായി അഞ്ച് കുടുംബങ്ങൾ യാത്ര തിരിച്ചു. രാത്രി പത്ത് മണിക്ക് തിരിച്ചു. മൈസൂർ റോഡ് വഴി തിരിച്ചു. മുന്നിൽ ഒരു വണ്ടിയിൽ ജി.പി.എസ് വഴികാട്ടി. ഇടക്ക് മൈസൂർ റോഡിന്റെ രസം കഴിഞ്ഞതിനു ശേഷം പിന്നെ അൽപ്പം മോശം വഴി. എന്നാലും പുലർച്ചെ അഞ്ച് മണിയോടെ കൂർഗിലെ ഹോം സ്റ്റേയിൽ എത്തി. വിചാരിച്ചതിലും ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ തന്നെ..പിന്നെ അൽപ്പ നേരം ഉറക്കം. എല്ലാവരും സുഖമായി എഴുന്നേറ്റ് നല്ല പ്രാതലും കഴിച്ച്, ഇരുപ്പ് വെള്ളച്ചാട്ടം കാണാൻ തിരിച്ചു. ഇരുപ്പു വെള്ള ച്ചാട്ടത്തിന്റെ ഭംഗിയിലും, മഴയിലും നനഞ്ഞു കുതിർന്നു ഒരു ഉച്ചഭക്ഷണത്തിലും കൂടി എല്ലാവരും ക്ഷീണിച്ചു. തിരിച്ചു ഹോം സ്റ്റേയിൽ എത്തി, ഒന്ന് വിശ്രമിച്ച് അടുത്തുള്ള ഒരു നദീ തീരത്ത് പോയി. എല്ലാവരും കൂടി ആസ്വദിച്ച് നടന്നു. അത് കഴിഞ്ഞ് വൈകുന്നേരം തീ കൂട്ടി, തണുപ്പിനിടക്ക് തണുക്കാനായി ബീയറും അന്താക്ഷരിയുമായി ഒരു രാത്രി. ഈ യാത്രയിൽ എല്ലാവരും ആസ്വദിച്ച ഒരു രാത്രിയായിരുന്നു അത്. കൂർഗിന്റെ തണുപ്പിൽ തീക്ക് ചുറ്റുമിരുന്ന് …

പിറ്റേ ദിവസം, ഭയങ്കര തിരക്കുള്ള കാര്യങ്ങളായിരുന്നു തീരുമാനിച്ചിരുന്നത്. ഒരു വണ്ടി ഏൽപ്പിച്ചു. ആദ്യം ദുബാരേ, ആനകളുടെ കുളി കാണാൻ വേണ്ടി. പക്ഷേ എത്തിയപ്പോഴേക്കും വൈകി. ഒരു ചെറിയ ബോട്ട് യാത്രയും കഴിഞ്ഞ്, കുറേയധികം ചിത്രങ്ങളും എടുത്ത് എല്ലാവരും തിരിച്ചു. അടുത്തത് നാഗർഹോളേ നാഷണൽ പാർക്ക്. അവിടെ കുറച്ച് സമയം ചിലവഴിച്ചു. ഉച്ചവരെ. നദീ തീരവും, മാനുകളും, ഇരുണ്ട വനവും, തൂക്കുപാലവും, എല്ലാം.. ഇടക്കിടക്ക് പെയ്യുന്ന നനുത്ത മഴയും.. എല്ലാം കൂടി.. ഉച്ച ഭക്ഷണവും കഴിഞ്ഞ് ടിബറ്റിയൻ അമ്പലമായ ബൈലക്കുപ്പയിലുള്ള ഗോൾഡൻ ടെമ്പിളിലേക്ക്. അവിടെ നിന്ന് തിരിച്ച് മടിക്കേരിയിലേക്ക്. അവിടെ എത്തിയപ്പോഴേക്കും വൈകുന്നേരമായി. അവിടുത്തെ നനുത്ത മഴയിലിരുന്ന് മ്യൂസിക്കൽ ഫൗണ്ടൻ ഷോയും കണ്ട് തിരിച്ചു. നല്ല മഴ. അത്യാവശ്യം ചില ഷോപ്പിങ്ങുകളും കഴിഞ്ഞ് തിരിച്ചപ്പോഴേക്കും എട്ട് മണിയായി. വഴിക്കിടക്ക് എല്ലാവരും സഞ്ചരിച്ചിരുന്ന വണ്ടിയുടെ വൈപ്പർ കേടായി. നല്ല മഴയും. അതൊരു ദുർഘടം പിടിച്ച യാത്രയായിരുന്നു. മുൻപിലിരുന്ന ഗ്ലാസ് തുടച്ചു കൊടുത്ത രതീഷിനു ആയിരം നന്ദി പറഞ്ഞാലും മതിയാകില്ല. ഹോം സ്റ്റേയിൽ തിരിച്ചെത്തിയപ്പോഴേക്കും രാത്രി പതിനൊന്നു മണിയായിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചു. ആണുങ്ങൾ ക്ഷീണം തീർക്കാൻ ഇന്നലത്തെ ബാക്കിയിരുന്ന ബീയറും അടിച്ചു പതുക്കെ ഭക്ഷണം കഴിച്ചിരുന്നു. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ തന്നെ എല്ലാവരുടേയും ക്ഷീണം മാറി. നാളെ ബാംഗളൂരേക്ക് തിരിച്ച്…

ഉറങ്ങി ക്ഷീണം മാറി തിരിക്കാം എന്ന തീരുമാനത്തോടെ പിരിഞ്ഞു. പിറ്റേന്ന് രാവിലെ ഒരു പത്ത് മണിയോടെ എല്ലാവരും തയ്യാറായി. യാത്ര തിരിച്ചു. ഹോം സ്റ്റേയിലെ സ്റ്റേയും അവസാനിപ്പിച്ച്. തിരിച്ചു പകൽ യാത്ര ആയതു കൊണ്ട്, നാഗർഹോളേ നാഷണൽ പാർക്ക് എന്ന വനത്തിലൂടെ യാത്ര തിരിച്ചു. ഞാൻ ആസ്വദിച്ചിട്ടുള്ള ഏറ്റവും നല്ല യാത്രയായിരുന്നു അത്. വനത്തിലൂടെ ഇടക്കിടക്ക് കാണുന്ന മാനുകളും പക്ഷികളും എല്ലാം കൂടി ഒരു കിടിലൻ യാത്ര. ഒരു മണിക്കൂർ നേരം ആസ്വദിച്ച് വണ്ടി ഓടിച്ചു. പിന്നീട് ഒന്നും കാണാൻ നിൽക്കാതെ ബാംഗളൂരിലേക്ക് വച്ച് പിടിച്ചു. ഇടക്ക് ഭക്ഷണം കഴിക്കാനും മറ്റും സാവധാനം നിർത്തി, ബാംഗളൂർ എത്തിയപ്പോഴേക്കും രാത്രി എട്ട് മണീയായി. പിന്നേ ഓരോരുത്തരുടെ വീട്ടിൽ കയറി, എല്ലാവരും ഫോട്ടോ എല്ലാം ഷേയർ ചെയ്തു വീടുകളിൽ എത്തിയപ്പോഴേക്കും പതിനൊന്ന് മണിയായി. ഒരു നല്ല യാത്രയുടെ അവസാനം…

ഒരിക്കലും മറക്കാത്ത ചില നിമിഷങ്ങൾ ഇതിൽ..

വഴിയിൽ കൂർഗ് കഫേയിലെ ചൂട് കാപ്പി,
ഇരുപ്പു വെള്ളച്ചാട്ടത്തിലെ മഴ നനഞ്ഞുള്ള യാത്രയും, അട്ട കടിയും,
ജേഡ് ഹോം സ്റ്റേയിലെ തിക്കൂട്ടിയുള്ള രാത്രി, അന്താക്ഷരി കളിയും
മടിക്കേരിയിൽ നിന്ന് ദുർഘടം പിടിച്ച വൈപർ കേടായ യാത്ര.
വനത്തിലൂടെയുള്ള തിരിച്ചുള്ള യാത്ര..

കുറേ നാളുകൾക്ക് ശേഷം നന്നായി ആസ്വദിച്ച ഒരു യാത്ര അങ്ങിനെ തീർന്നു. ഇനിയും ഓർക്കുമ്പോൾ മനസ്സിൽ കുളിർ കോരിയിടുന്ന ഒരു യാത്രകളിൽ ഒന്ന്. ഇടക്ക് അല്ലറ ചില്ലറ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായെങ്കിലും, എല്ലാവരും നന്നായി മതിമറന്നാഘോഷിച്ച ഒന്നായിരുന്നു, ഈ കൂർഗ് യാത്ര.. ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത്, എല്ലാം മറന്ന് ഒന്നിച്ചിറങ്ങിയ എന്റെ സുഹൃത്തുക്കളോട്..

ചെറായി ബീച്ചിലേക്കൊരു യാത്ര..


Suset at Cherai beach 1
Originally uploaded by Rameshng

സൂര്യാസ്തമനം കാണാൻ എറണാകുളം ജില്ലയിലെ ഒരു നല്ല കടപ്പുറമാണ് ചെറായി കടപ്പറം. ഇത്തവണ വിഷുവിന്റെ തലേ ദിവസം എല്ലാവരും കൂടി എന്നു വച്ചാൽ ഞാൻ, പാറൂസ്, പൊന്നൂസ് , അമ്മ, പിന്നെ എല്ലാ അമ്മാവൻ, അമ്മായി പിള്ളേരുകൾ അങ്ങിനെ എല്ലാവരും കൂടി ഒരു പത്തു പതിനഞ്ചെണ്ണം. അടിച്ചുപൊളിച്ച് ഒരു ട്രാവലറും എടുത്ത് അങ്ങിനെ.. പൊന്നൂസ് ആദ്യമായിട്ടാണ് കടൽ കാണുന്നത്. എല്ലാവരും ഒരു രണ്ട് മൂന്ന് മണിക്കൂർ അടിച്ചുപൊളിച്ചു.