അറുപത്തിനാല് ചതുരങ്ങള്‍…
മുപ്പത്തിരണ്ട് കറുത്തതും…മുപ്പത്തിരണ്ട് വെളുത്തതും…
രാജാവുണ്ട്… മന്ത്രിയുണ്ട്….
നേതാവില്ലാതെ കളിയില്ലല്ലോ….
പിന്നെ ആയുധങ്ങളുമുണ്ട്…..
പക്ഷേ…
ഇവിടെ ആയുധങ്ങള്‍ ജീവനുള്ളവയാണ്
ആന, കുതിര, തേര് പിന്നെ വെറും സാധാരണ കാലാളുകള്‍…
എന്താ പറഞ്ഞത്?
തേരിന് ജീവനില്ലെന്നോ?
തേര് തന്നെ ചലിക്കുന്നില്ല…
ചലിപ്പിക്കാന്‍ തേരാളിയുണ്ട്…
ആനയും തേരും ബലവാന്മാരാണ്…
കുതിര തന്ത്രശാലിയും…
കാലാളുകള്‍.. മരിക്കാനായി ജനിച്ചവര്‍..
പുനര്‍ജനിച്ചാല്‍ മറ്റുള്ളവരായി ജനിക്കുന്നവര്‍…
കരുത്തനില്‍ കരുത്തന്‍ മന്ത്രി…
രാജാവിന്റെ രക്ഷകന്‍…യുദ്ധത്തിന്റെ ദിശ മാറ്റുന്നവന്‍..
കളി തുടങ്ങട്ടെ..
ലക്ഷ്യം രാജാവ്… രാജ്യവും..
പക്ഷേ എവിടെ തുടങ്ങും…
തുടങ്ങിയല്ലേ പറ്റൂ. തോന്നിയതു പോലെ തുടങ്ങാനാവില്ല എന്നതും നിശ്ചയം..അപ്പോ..>>“പുനര്‍ജനിച്ചാല്‍ മറ്റുള്ളവരായി ജനിക്കുന്നവര്‍“ ഈ വരിക്ക് ഒരു സുഖമില്ലായ്മ. മറ്റുള്ളവരായിത്തീരുന്നവര്‍ എന്നോ മറ്റോ…>>നിര്‍ദ്ദേശം മാത്രം…
എവിടെ തുടങ്ങും…?> > അതൊരു ചോദ്യാണു…>🙂
കാലാള്‍ കുറേയുണ്ടല്ലോ ?>അവന്‍ തുടങ്ങട്ടെ >ഒന്നോ രണ്ടോ കാലാള്‍ പോയാലും കുഴപ്പമില്ല.>രാജാവിനൊന്നും പറ്റരുത് രാജ്യത്തിനും
nice man