എല്ലാര്‍ക്കും മുമ്പിലെത്തണം..
ഒരു വേള കാത്തുനില്‍ക്കുമ്പോള്‍ അക്ഷമരാകുന്നു..
അസ്വസ്ഥനാകുന്നു… ഒച്ച വക്കുന്നു…
പായുന്ന വണ്ടികള്‍.. പാഞ്ഞു പറക്കുന്ന വണ്ടികള്‍..
ലക്ഷ്യത്തിലെത്താന്‍ കുതിക്കുന്നു…
ഞാനും ഒഴുകുന്നു.. ഈ വേഗതയില്‍ ഞാനും കുതിക്കുന്നു..
എന്റെ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു..
പിന്നില്‍ നിന്നും എന്നെ വേഗത്തിലാരോ തള്ളുന്നു..
നിനക്ക് വേഗത പോരാ.. എന്നെ കടത്തിവിടൂ…
വഴിയിലാരോ വീണുകിടക്കുന്നു… കാലിടറിയിരിക്കുന്നു..
ഒന്നു നോക്കണ്ടേ.. ഒന്നെഴുന്നേല്‍പ്പിക്കണ്ടേ…
ഇല്ല മാറി നില്‍ക്കൂ.. എനിക്കു നേരമില്ല…
എനിക്കു വഴിമാറൂ…
എന്നെയാരോ വിലക്കുന്നു.. വഴിമാറ്റുന്നു..
ആരുമില്ലേ ഈ പാവം മനുഷ്യനെ തിരിഞ്ഞൊന്നു നോക്കാന്‍..
ഇവനുമില്ലേ ലക്ഷ്യങ്ങള്‍.. കാത്തിരിക്കുന്ന പ്രതീക്ഷകള്‍!!
ആരുമില്ലേ ഈ പാവം മനുഷ്യനെ തിരിഞ്ഞൊന്നു നോക്കാന്‍..
vekathayoalamilla jeevante vila>congrats…………………..
ആരുമില്ല മാഷെ!>എല്ലാവര്‍ക്കും അവരവരുടെ കാര്യങ്ങള്‍ മാത്രം>ഇടക്കെങ്ങാന് വീണുപോയാല്‍ കട്ടപ്പൊക..!
നല്ല ചിന്ത തന്നെ.>🙂