കഥകളും കവിതകളുമുള്ള ഒരു പുതിയ ലോകം
ഇവിടെ തുറന്നു വരികയായിരുന്നു..
കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞുതന്നിരുന്ന കഥകള്‍
ഞാന്‍ ഇവിടെ കാണുന്നു..
ഇതു ഒരു പുതിയ യുഗം..
ഞാന്‍ പഠിച്ച അറിവുകള പുതിയ നിറത്തില്‍
ഇവിടെ ഞാന്‍ കാണുന്നു..
അതിന്റെ നിറം മാറി, മുഖം മാറി..
പക്ഷേ എല്ലാം ഞാന്‍ പഠിച്ചതു തന്നെ..
ആരാണ് ഇതെല്ലാം ചെയ്യുന്നത്..
സ്കൂളില്‍ വച്ച്, പാഠ പുസ്തകങ്ങളിലെ അറിവിന്‍
ഒരു മുഖമുണ്ടായിരുന്നു..
ഇവിടെ ആളുകള്‍ക്ക് മുഖമില്ല..
ശബ്ദം മാത്രമേ ഉള്ളൂ…
മുഖം മൂടിയിട്ട ശബ്ദങ്ങള്‍..
നിറങ്ങളിലൂടെ അലമുറയിടുന്ന ശബ്ദങ്ങള്‍..
അവയില്‍ എനിക്കിഷ്ടപ്പെട്ടതുമുണ്ടായിരുന്നു…
പക്ഷേ അവയെയും പൊതിഞ്ഞ് ഒരു പാട് പേരുണ്ടായിരുന്നു..
അവരെ എനിക്കറിയില്ലായിരുന്നു..
പക്ഷേ അവരുടെ കണ്ണുകള്‍ എന്നെ തിരയുന്നുണ്ടായിരുന്നു…
എല്ലാവരും എന്നെ പ്രതീക്ഷിക്കുന്നു..
ഒരിക്കല്‍ ഞാന്‍ അവരുടെ കൂടെ പോയി..
എന്റെ ഇഷ്ടങ്ങളെ വിട്ട്..
അവര്‍ എനിക്ക് വീണ്ടും പുതിയൊരു ലോകം കാണിച്ചു തന്നു…
പുതിയ ലോകത്ത് ഒരു പാട് കാണാനുണ്ടായിരുന്നു..
എല്ലാം പുതിയ കാര്യങ്ങള്‍..
ഞാന്‍ അങ്ങനെ മറ്റൊരു മനുഷ്യനായി..
ഞാന്‍ മാറുകയായിരുന്നു…ഞാന്‍ പോലുമറിയാതെ..
ഇടക്ക് എനിക്ക് കാലിടറന്നുണ്ടായിരുന്നു..
പക്ഷെ.. എനിക്ക് താങ്ങായി ഒരു പാട് പേരുണ്ടായിരുന്നു..
പിന്നെയും ഞാന്‍ സഞ്ചരിച്ചു…ഒരു പാട്..
എനിക്ക് പുതിയ പേരുകള്‍ കിട്ടി..
പുതിയ വാതിലുകള്‍ എനിക്കായി തുറന്നു..
ഞാന്‍ പുതിയ നിറങ്ങള്‍ സൃഷ്ടിച്ചു…
ഞാന്‍ പുതിയ ശബ്ദങ്ങള്‍ സൃഷ്ടിച്ചു..
അങ്ങിനെ ഞാന്‍ പ്രശസ്ഥനായി…
ഇന്നലെ ഞാന്‍ വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍
വഴിയരികില്‍ ഒരു പാവം മനുഷ്യനെ കണ്ടു..
അയാളുടെ കണ്ണുകളില്‍ ഒരമ്പരപ്പുണ്ടായിരുന്നു..
അയാള്‍ എന്തിനോ തിരയുന്നുണ്ടായിരുന്നു..
അയാള്‍ക്കു ചുറ്റും ഒരു പാട് ആളുകളുണ്ടായിരുന്നു..
# ലോകത്തെ വലഞ്ഞിരിക്കുന്ന ഇന്റ്ര്നെറ്റിന്റെ മായികലോകത്തിലേക്ക് വഴുതിവീണവര്‍ക്ക് വേണ്ടി..
ഇനിയും വഴിത്തിരുവുകളിൽ തളർന്നിരിക്കുന്ന മനുഷ്യരെകാണാം…ആരെങ്കിലും ഒരു കയ്നീട്ടിക്കൊടുത്താൽ അവരും രക്ഷപ്പെട്ടുകൊള്ളും…
ശരിയാണ്, വളരെ ചെറുപ്പത്തില്‍ നാം കണ്ട മുഖങ്ങള്‍ വളരെ മാറിയിരിക്കുന്നു. ദുഖത്തില്‍ കഴിയുന്നവര്‍ക്ക് ഒരു താങ്ങാവാന്‍ സാധിച്ചാല്‍ അതില്പരം ഒരു പുണ്യമില്ല.>നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍.
🙂>മുഖങ്ങളും പേരുകളുമെല്ലാം ഇന്നപ്രസക്തം.>>സഞ്ചരിക്കാനുള്ള വഴികള്‍ മുന്‍ കൂട്ടി നിശ്ചയിക്കാല്‍ ആര്‍ക്കു കഴിയും മാഷേ? >>ചിലപ്പോഴെങ്കിലും നാം വഴിതെറ്റിപോകുന്നു, കാലിടറുമ്പോള്‍ താങ്ങാനായി ഒരാളെങ്കിലുമുണ്ടാവുമ്പോള്‍….