തണുപ്പ് എവിടെ പ്പോയി?
മരവിപ്പിന്റെ ദിവസങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല..
എന്നെ മരവിപ്പിക്കുന്ന തണുപ്പ് ഇത്തവണ വന്നില്ല.
മരങ്ങളെ തണുപ്പിച്ച് കാതുകളില്‍ പാറിവരുന്ന
കാറ്റ് ഇത്തവണ എവിടെപ്പോയിരുന്നു..
സൂര്യന്‍ തന്റെ ആധിപത്യം സ്ഥാപിച്ചു തുടങ്ങുന്നു..
മറഞ്ഞുപോയ തന്റെ പ്രകാശങ്ങള്‍ ശക്തമായി
പകലിനെ തെളിയിച്ചുതുടങ്ങുന്നു..
കാറ്റിന്റേയും തണുപ്പിന്റേയും പ്രണയം
ഇനിയും എനിക്ക് അറിയാന്‍ പറ്റുന്നുണ്ട്
വില്ലനായി സൂര്യപ്രകാശവും, പകലും മത്സരിക്കുന്നു..
വൈകുന്നേരങ്ങളില്‍ ഇനിയും പ്രണയത്തിന്റെ സുഗന്ധം
അവര്‍ പരത്തിയിരുന്നു..
അവരുടെ ഈ പ്രണയം ലോകത്തിനൊരു
പുതിയ മുഖം നല്‍കിയിരുന്നു..
പക്ഷേ, എനിക്കെന്റെ പതിവുകള്‍
തെറ്റി വന്ന ഇല്ലാ തണുപ്പിനെ ഏറ്റുവാങ്ങാനായില്ല..
എനിക്ക് ചെയ്യാന്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ..
നഷ്ടങ്ങളുടെ പട്ടികയില്‍ ഒന്നു കൂടെ കുറിച്ചു വക്കുക മാത്രം..
നഷ്ടങ്ങളുടെ തുലാസ്സ് തന്നെ എപ്പോഴും താഴ്ന്നിരിക്കുന്നത്…!
ഡാ മണ്ടാ, തണുപ്പില്ലാഞ്ഞിട്ടല്ല.. നല്ല പുതപ്പുപുതച്ചുറങ്ങുമ്പോള്‍ ആര്‍ക്കെങ്കിലും തണുപ്പറിയാന്‍ പറ്റോ? ഹി ഹി..
thanuppu enikkennum ishtamaayirunnu…
nannayittundu..