ദുഃഖവും താങ്ങാനാവത്ത ഭാരവും അവനെ തളര്‍ത്തി..
ഇടക്ക് മദ്യം ഒരു സാന്ത്വനമാക്കി നോക്കി..
പക്ഷേ, പിടിക്കിട്ടാക്കയത്തിലേക്ക് പോകുന്ന പോക്കില്‍
അവന്‍ മദ്യത്തിനെ ഉപേക്ഷിച്ചു..
അവന്റെ വിഷമങ്ങള്‍ കൂടി വന്നു…
ആ സമയങ്ങളില്‍ അവന്‍ ഏകനായിരുന്നു..
എന്തോ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു, അവന്‍..
അവന്‍ പുതിയ ലക്ഷ്യങ്ങള്‍ മെനഞ്ഞിരുന്നു..
പക്ഷേ, പല കാര്യങ്ങള്‍ അര്‍ധവിരാമത്തിലായിരുന്നു…
മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു.
പുതിയ ലക്ഷ്യങ്ങളും അര്‍ധവിരാമങ്ങളിലേക്ക് പോയി..
മുന്നില്‍ ഇരുട്ട് മാത്രമായിരുന്നു..
ദിവസങ്ങള്‍ അവന്റെ യാന്ത്രികമായി നീങ്ങിയിരുന്നു.
അവന്റെ കഥകളും കവിതകളും എവിടെയോ പോയി മറഞ്ഞു..
ഏകാന്തത.. എങ്ങും ഏകാന്തത മാത്രം..
അവന്‍ തളര്‍ന്നു.. അവന്റെ താങ്ങിയിരുന്ന കരങ്ങള്‍
ഇന്ന് അവനു വേണ്ടി ഇല്ല..
അവന്‍ വീണ്ടും അനാഥമായ ഒരു ലോകത്തിലേക്ക് ..
വീണ്ടും…..!!