സ്വാതന്ത്ര്യദിനപ്രഭാതത്തില്‍ എന്നെ ഉണര്‍ത്തിയത്
നിര്‍ത്താതെ പെയ്യുന്ന മഴയുടെ താളമായിരുന്നു
പുറത്ത് ആരോ കാലത്ത് തന്നെ വെള്ളം കോരിയൊഴിക്കുന്നു,
എന്ന് ചിന്തിച്ച് എഴുന്നേറ്റ് പുറത്തേക്ക് നോക്കിയ ഞാന്‍ കണ്ടത്
തല്ലിത്തകര്‍ത്തുപെയ്യുന്ന മഴയെയായിരുന്നു.
പുലര്‍ച്ചേ എപ്പോഴോ മഴ തുടങ്ങിയിരുന്നു
കൂളര്‍ എന്നെ തണുപ്പിച്ചിരുന്നു, നന്നായിട്ട്.
അതുകൊണ്ട് തന്നെ ഞാന്‍ നന്നായി ഉറങ്ങിപ്പോയിരുന്നു.
ഞാന്‍ ഒരു വട്ടം ചിന്തിച്ചുപോയി ,
ഈ മഴ എന്താ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കീഴിലായിരുന്നോ?
സ്വാതന്ത്ര്യം കിട്ടിയിട്ട്, ഇന്ന് തല്ലിത്തൊഴിച്ച് പെയ്യുന്നത്?
എന്തായാലും എന്റെ മനസ്സ് ഒന്ന് തണുത്തു..
ദുഃഖവും ജോലിഭാരവും നിറഞ്ഞ മനസ്സിനൊരാശ്വാസം പോലെ
എന്റെ സങ്കടത്തിനൊപ്പം പ്രകൃതി ഒപ്പം കരഞ്ഞതാണൊ?
എന്തായാലും സാരമില്ല..കൂടെ ആരെങ്കിലുമുണ്ടെന്നൊരും സമാധാനം..
ഞാന്‍ പതുക്കെ ഒരു ചായ തിളപ്പിച്ച് ചൂടോടെ
മഴക്കൊപ്പം ആസ്വദിച്ചു..
ചൂടുചായയും തണുത്ത മഴയും…
പക്ഷേ, ചുട്ടുപൊള്ളുന്ന സൂര്യന്‍ വീടിന്റെ ചുമരുകളെ ഇത്ര പൊള്ളിച്ചിരുന്നതുകൊണ്ട്, നിര്‍ത്താതെപെയ്യുന്ന ഈ മഴയും അതിനെ തണുപ്പിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
പക്ഷേ, സ്വാതന്ത്ര്യം കിട്ടിയ ഈ മഴയെ എല്ലാവരുടേയുമൊപ്പംഞാനും നന്നായി ആസ്വദിച്ചു..
ഓ ടോ: ഇതെന്താ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര സൈറ്റോ? മഴ ഇല്ല, മഴ ഉണ്ട്, വെയില്‍ ഉണ്ട്, വെയില്‍ ഇല്ല എന്നൊക്കെ..
🙂